ദോശ നല്ല ക്രിസ്പിയായി ഉണ്ടാക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാവരും. എന്നാൽ പലപ്പോഴും ഇത്തരത്തിൽ തയ്യാറാക്കാൻ സാധിക്കാതെ വരികയാണ് പതിവ്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാം. സാധാരണ രീതിയിൽ അരിയും ഉഴുന്നും ഉപയോഗിച്ച് ആണ് ദോശ തയ്യാറാക്കുന്നത്. എന്നാൽ ഇനി വളരെ എളുപ്പത്തിൽ വ്യത്യസ്തമായ രീതിയിൽ നല്ല മൊരിഞ്ഞ ദോശ തയ്യാറാക്കി എടുക്കാം.
റവയും അവലും ഉണ്ടെങ്കിൽ നല്ല രീതിയിൽ അരച്ചെടുത്ത് മൊരിഞ്ഞ ദോശ ഉണ്ടാക്കിയെടുക്കാവുന്നതാണ്. അരി ഉഴുന്ന് അരച്ച് ഉണ്ടാക്കുന്ന അതേ ദോശ തന്നെയാണ് ഇങ്ങനെ ചെയ്താൽ ലഭിക്കുന്നത്. നല്ല രുചികരമായ ദോശ കൂടിയാണ് ഇത്. അവര് ചേരുന്നത് കൊണ്ട് നല്ല ഹെൽത്തി ആയും ഇത് തയ്യാറാക്കാൻ സാധിക്കുന്നതാണ്. ദോശയ്ക്ക് കോമ്പിനേഷൻ ആയി പൊട്ടു കടല ചട്ണി കൂടി തയ്യാറാക്കാവുന്നതാണ്.
ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ദോശ ഉണ്ടാക്കാനായി ഒരു കപ്പ് റവ എടുക്കുക. ഇതിലേക്ക് വെള്ള അവൽ ഒരു കപ്പ് ചേർത്തു കൊടുക്കുക. പിന്നീട് റവയിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുക്കുക. അതുപോലെതന്നെ അവലിലും ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുക്കുക. രണ്ടും കുതിർത്തി എടുക്കുക. പിന്നീട് അവലും റവയും നല്ലപോലെ കുതിർത്തിയെടുക്കുക. ഇങ്ങനെ ചെയ്താൽ നല്ലപോലെ അരഞ്ഞു കിട്ടുന്നതാണ്.
അരയ്ക്കാനായി ആദ്യമേ റവ ഇട്ടുകൊടുക്കുക. അതിനുശേഷം അവൽ ഇട്ടുകൊടുക്കുക. മാവ് പൊങ്ങി കിട്ടാൻ വേണ്ടി തൈര് ആണ് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത്. ഈസ്റ്റ് സോഡാപ്പൊടി ഒന്നും ചേർക്കേണ്ട ആവശ്യമില്ല. തൈര് കൂടി ഒഴിച്ച് നല്ലപോലെ പേസ്റ്റാക്കി അരച്ചെടുക്കുക. അര ടീസ്പൂൺ ഉപ്പ് കൂടി ചേർത്ത് നല്ലപോലെ ഇളക്കിയെടുക്കുക. പിന്നീട് അരമണിക്കൂർ കഴിഞ്ഞ് ദോശ തയ്യാറാക്കി എടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.