വെണ്ടയ്ക്ക ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒരു റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമുക്കറിയാം എല്ലാവർക്കും വെണ്ടയ്ക്ക ഇഷ്ടപ്പെടണമെന്നില്ല. എന്നൽ ഇനി വെണ്ടയ്ക്ക ഇഷ്ടമില്ലാത്തവർ പോലും കഴിക്കും. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒരു നാടൻ ഒഴിച്ചു കറി ആണ് അത്. വെണ്ടയ്ക്ക തക്കാളി തേങ്ങാപ്പാല് കറി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. നമുക്ക് നമ്മുടെ ഇൻഗ്രീഡിയൻസ് എന്തെല്ലാമാണ് നോക്കാം.
കാൽ കപ്പ് തുവര പരിപ്പ് എടുക്കുക. അതിലേക്ക് ഒരു പിടി വെണ്ടയ്ക്ക എടുക്കുക. 8, 9 വെണ്ടയ്ക്ക, മൂന്ന് ചെറിയ തക്കാളി, പച്ചമുളക് മൂന്നെണ്ണം എന്നിവ ഉപയോഗിച്ച് തയ്യാറാക്കാവുന്നതാണ്. ആദ്യം പരിപ്പ് വേവിച്ച് എടുക്കേണ്ടതാണ്. പിന്നെ ഇതിലേക്ക് ആവശ്യമുള്ളത് തേങ്ങാപ്പാലാണ്. ഒന്നാംപാലും രണ്ടാം പാലും ആവശ്യമാണ്. പരിപ്പിന്റെ കൂടെ തന്നെ എടുത്തു വച്ചിരിക്കുന്ന പച്ചമുളക് നടു പൊളിച്ച ശേഷം ചേർത്തു കൊടുക്കുക.
അതുപോലെതന്നെ പരിപ്പിന് ആവശ്യമായ ഉപ്പും കൂടി ചേർത്തു കൊടുക്കുക. പിന്നീട് ഇതിലേക്ക് കുറച്ചു വെള്ളം കൂടി ചേർത്ത് പരിപ്പ് 2വിസിൽ വരുന്നത് വരെ വേവിച്ചെടുക്കുക. പിന്നീട് ചട്ടി ചൂടാക്കിയ ശേഷം വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക. പിന്നീട് വെണ്ടയ്ക്ക കട്ട് ചെയ്ത് ചേർത്തു കൊടുക്കുക. പിന്നീട് ഇതിലേക്ക് കട്ട് ചെയ്തു വച്ചിരിക്കുന്ന തക്കാളി ചേർക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമായ ഉപ്പു ചേർത്തു കൊടുക്കുക. കുറച്ച് ഉപ്പ് മതിയാകും.
പിന്നീട് ഇതിലേക്ക് 2 പിഞ്ച് മുളകുപൊടി ചേർത്ത് കൊടുക്കുക. ഇതിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്തു കൊടുക്കുക. ഇത്രയും ചേർത്ത് നന്നായി വഴറ്റിയെടുക്കുക. പിന്നീട് പരിപ്പ് വേവിച്ചത് ഇതിലേക്ക് ചേർത്ത് കൊടുക്കുക. നന്നായി ഇളക്കി മിസ്സ് ചെയ്തു തിളപ്പിക്കുക. പിന്നീട് ഇതിലേക്ക് തേങ്ങയുടെ രണ്ടാം പാലും മുക്കാൽ കപ്പ് ചേർത്തു കൊടുക്കുക. ഇത് നന്നായി ഇളക്കിയശേഷം കുറച്ചുകഴിഞ്ഞ് ഒന്നാം പാല് ചേർത്ത് കൊടുക്കുക. പിന്നീട് കറിയിലേക്ക് വറവ് ഇട്ടുകൊടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.