വ്യത്യസ്തമായ ഒരു റെസിപ്പിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എണ്ണയിൽ ഫ്രൈ ചെയ്യാതെ ഉള്ളി വഴറ്റാതെ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു കിടിലൻ റെസിപ്പി ആണ് ഇത്. നല്ല ടേസ്റ്റി ആയ പലഹാരം എങ്ങനെ തയ്യാറാക്കി എടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതിനായി ആദ്യം ചെറിയൊരു ഫില്ലിംഗ് തയ്യാറാക്കേണ്ടതാണ്. രണ്ടു മുട്ട പുഴുങ്ങി എടുക്കുക.
പിന്നീട് ഇത് ഒരു ഗ്രേറ്ററിൽ വെച്ച് ഗ്രേറ്റ് ചെയ്ത് എടുക്കുക. അര മുറി കാപ്സിക ഗ്രേറ്റ് ചെയ്ത് ചേർത്തു കൊടുക്കുക. ഇത് ഇല്ലെങ്കിൽ പകരം അര മുറി ക്യാരറ്റ് ഗ്രേറ്റ് ചെയ്ത് കൊടുത്താലും മതി. ഇതിന്റെ കൂടെ അര ടീസ്പൂൺ ചില്ലിഫ്ലൈഗ്സ് അര ടീസ്പൂൺ കുരുമുളകുപൊടി ആവശ്യത്തിന് ഉപ്പുപൊടി എന്നിവ ചേർത്ത് കൊടുക്കുക. ഇനി ഇതിലേക്ക് ചീസ് ഉണ്ടെങ്കിൽ ഒരു മൂന്ന് ടേബിൾ സ്പൂൺ ചേർത്തു കൊടുക്കുക. പിന്നീട് ഇതിലേക്ക് ചേർക്കേണ്ടത് മായ നൈസ് ആണ് ഇത് രണ്ട് ടേബിൾ സ്പൂൺ ചേർത്ത് കൊടുക്കാം.
ഇത് എല്ലാം കൂടി നല്ല രീതിയിൽ മിസ്സ് ചെയ്തെടുക്കുക. ഫില്ലിംഗ് ശരിയായി കഴിഞ്ഞു. ആവശ്യമുള്ളത് ബ്രഡ് ആണ്. ഇതിന്റെ നാലു ഭാഗവും കട്ട് ചെയ്തു കളയുക. അതിനുശേഷം ഒരു ബ്രെഡിന്റെ മുകളിലേക്ക് ഇവിടെ തയ്യാറാക്കിയ ഫില്ലിംഗ് ഒരു ടേബിൾ സ്പൂൺ വച്ച് കൊടുക്കുക. ഇത് നല്ല രീതിയിൽ സ്പ്രെഡ് ചെയ്തുകൊടുക്കുക. പിന്നീട് അതിനു മുകളിലേക്ക് മറ്റൊരു ബ്രഡ് കൂടി ചേർത്തു കൊടുത്ത ശേഷം ചെറുതായി പ്രസ് ചെയ്തു കൊടുക്കാം.
എനിക്ക് എത്ര വലുപ്പത്തിൽ ആവശ്യമാണോ അതിനനുസരിച്ച് ചെയ്യാവുന്നതാണ്. ഇത് നാലായി കട്ട് ചെയ്ത് എടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്തെടുത്ത കഷ്ണങ്ങൾ മുട്ട അടിച്ചെടുത്ത് അതിൽ മുക്കിയശേഷം ഇതിൽ ബ്രഡ് ഗ്രംസ് ൽ കൂടി മുക്കിയെടുക്കുക. പിന്നീട് ഇത് ഫ്രൈ പാനിൽ ബട്ടർ ഒഴിച്ച ശേഷം ഇത് ഫ്രൈ ചെയ്തെടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.