ഇന്ന് അപ്പോൾ ഒരു കിടിലൻ കൂട്ടുകറി പരിചയപ്പെടാം. സദ്യക്കൊപ്പം നമുക്ക് എല്ലാവർക്കും വളരെ എളുപ്പ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. ഒരു ചെറിയ ബൗളിൽ ഒരു ബൗൾ അളവിലാണ് കഷണങ്ങൾ നുറുക്കി എടുക്കേണ്ടത്. നേന്ത്രക്കായ് അതെ അളവിൽ തന്നെ ചേന നുറുക്കിയത് അതെ അളവിൽ തന്നെ കുമ്പളങ്ങ എന്നിവയാണ് ഇതിലേക്ക് ആവശ്യമുള്ളത്.
ഇത് മൂന്നും ഒരുമിച്ച് വേവിക്കാവുന്നതാണ്. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് മസാല പൊടികളാണ്. ഒരു ടീസ്പൂൺ മഞ്ഞൾ പൊടി. അതുപോലെതന്നെ രണ്ട് ടീസ്പൂൺ അളവിൽ മുളകുപൊടി. ഒന്നര ടീസ്പൂൺ കുരുമുളകുപൊടി. ഇനി ആവശ്യത്തിന് ഉപ്പും ചേർത്ത് ഇത് നന്നായി വേവിച്ചെടുക്കുക. വേവനാവശ്യമായ വെള്ളവും ഒഴിച്ചു കൊടുക്കാം. ഇത് നന്നായി വേവിച്ചെടുത്ത ശേഷം ഇതിലേക്ക് വേവിച്ചെടുത്ത കടല ചേർത്ത് കൊടുക്കാവുന്നതാണ്.
പിന്നീട് വറുത്തെടുക്കാം. ഉരുളി ചൂടാകുമ്പോൾ ഇതിലേക്ക് രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. ആദ്യം ചേർക്കേണ്ടത് ഉഴുന്നുപരിപ്പ് ആണ്. നാലു ടീസ്പൂൺ ഉഴുന്നുപരിപ്പ് ചേർക്കുക. കാൽ ടീസ്പൂൺ ചെറിയ ജീരകം, ഒരു തേങ്ങ ചിരകിയത്. ഇതിലേക്ക് ആവശ്യമാണ്. ഇതിന്റെ കാൽ ഭാഗം അരച്ച് ചേർക്കാനും മുക്കാൽ ഭാഗം വറുത്ത്.
എടുക്കാനും ആണ്. പിന്നീട് കറിയിലേക്ക് ആവശ്യത്തിന് മധുരത്തിന് കുറച്ച് ശർക്കര ചേർത്തു കൊടുക്കുക. പിന്നീട് അരച്ചെടുത്ത നാളികേരം ഇതിലേക്ക് ചേർത്തു കൊടുക്കുക. ഇത് നന്നായി തിളച്ചു വരുമ്പോൾ ഇതിലേക്ക് ഏറ്റവും അവസാനം വറുത്തരച്ച തേങ്ങാ ചേർത്ത് കൊടുക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.