ചോറിന്റെ കൂടെയാണെങ്കിലും കൂടിയാണെങ്കിലും നല്ല രുചിയോട് കഴിക്കാൻ കഴിയുന്ന ഒരു കിടിലം മീൻകറി എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ആദ്യം ഈ കറിയിലേക്ക് മസാല പേസ്റ്റ് തയ്യാറാക്കണം. അതിനുവേണ്ടി മിക്സിയുടെ ചെറിയ ജാറിലേക്ക് അഞ്ചാറ് ചെറിയ ഉള്ളി ചെറുതുകൊടുക്കുക. പിന്നീട് മീഡിയം സൈസുള്ള തക്കളി യും അരിഞ്ഞ് പകുതി ഇതിലേക്ക് ചേർത്ത് കൊടുക്കാം.
പിന്നീട് ഇതിലേക്ക് പൊടികൾ ചേർത്ത് കൊടുക്കാം. ഒരു ടേബിൾ സ്പൂൺ കാശ്മീരി മുളകുപൊടി ഇതിലേക്ക് ചേർത്ത് കൊടുക്കുന്നുണ്ട്. കറിക്ക് നല്ല നിറം ലഭിക്കാൻ ഇതു മതിയാകും. ഒരു ടേബിൾ സ്പൂൺ മുളകുപൊടിയും ചേർത്ത് കൊടുക്കാം. അര ടീസ്പൂൺ മല്ലിപ്പൊടിയും ചേർത്ത് കുറച്ചു വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. ഇങ്ങനെ അരച്ചെടുത്ത ചെയ്യുമ്പോൾ കറിക്ക് നല്ല കട്ടി ഉണ്ടാകും.
പിന്നീട് ഒരു ചട്ടി ചൂടാക്കി അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. വെളിച്ചെണ്ണ ചൂടായി വരുമ്പോൾ ചെറിയ ഉള്ളി 12 എണ്ണം ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. ഇത് വാട്ടിയെടുക്കാവുന്നതാണ്. ഇതിനകത്തേക്ക് പച്ചമുളക് ചേർത്തു കൊടുക്കുക. എരിവ് ആവശ്യാനുസരണം ചേർത്ത് കൊടുക്കാവുന്നതാണ്. ഇതിലേക്ക് കുറച്ച് കറിവേപ്പിലയും ചേർക്കാവുന്നതാണ്.
പിന്നീട് നേരത്തെ അരച്ചുവെച്ച മസാല പേസ്റ്റ് ചേർത്തു കൊടുക്കുക. പിന്നീട് ബാക്കി പകുതി തക്കാളി അരിഞ്ഞത് ചേർത്ത് കൊടുക്കുക. ഇടക്കിടയ്ക്ക് ശേഷം ഇതിലേക്ക് വാളംപുളി ചേർത്ത് കൊടുക്കാവുന്നതാണ്. ആവശ്യാനുസരണം വെള്ളം കുറച്ച് ലൂസാക്കിയെടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കാം. പിന്നീട് ഇതിലേക്ക് മീൻ കഷണങ്ങൾ ഇട്ടു കൊടുക്കാം. പിന്നെ ചെറുതീയിൽ വേവിച്ചെടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.