നല്ലൊരു ഈവനിംഗ് സ്നാക്സ് ആയി ഉപയോഗിക്കാൻ കഴിയുന്ന ഒരു കറുമുറു റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് വീട്ടിൽ തയ്യാറാക്കാവുന്നതാണ് ഇത്. എന്തെല്ലാം ആണ് ആവശ്യമുള്ളത് നോക്കാം. അദ്യം തന്നെ ഒരു വലിയ കപ്പ് കടലമാവ് ആണ്. പിന്നീട് ആവശ്യമുള്ളത് രണ്ട് സ്പൂൺ അരിപ്പൊടി ആണ്.
അരിപ്പൊടി എടുക്കുമ്പോൾ പത്തിരിപ്പൊടി അല്ലെങ്കിൽ ഇടിയപ്പം പൊടി എടുക്കാവുന്നതാണ്. പിന്നീട് ഇതിലേക്ക് കുറച്ച് ഉപ്പ് കൊറച് മഞ്ഞൾപൊടിയും ചേർത്തു നല്ല പോലെ ഇളക്കിയെടുക്കുക. പിന്നീട് ഇതിലേക്ക് തിളപ്പിച്ചാറിയ വെള്ളം ഒഴിച്ചു കൊടുക്കുക. ഇത് നന്നായി മിക്സ് ചെയ്ത് എടുക്കുക. വളരെ കട്ടി കുറഞ്ഞ രീതിയിൽ വേണം മിക്സ് ചെയ്ത് എടുക്കാൻ. ദോശമാവിന്റെ പാകത്തിന് എടുത്താൽ മതി.
പിന്നീട് കുറച്ച് ബേക്കിംഗ് സോഡയും ചേർത്ത് നല്ലപോലെ ഇളക്കിയെടുക്കുക. പിന്നീട് ഇന്ന് ആവശ്യമുള്ളത് ഗ്രെറ്ററാണ്. എല്ലാരുടെ വീട്ടിലും കാണുന്ന ഒന്നാണ് ഇത്. പിന്നീട് ഒരു ഫ്രൈ പാനിൽ എണ്ണ ചൂടാക്കാൻ വയ്ക്കുക. ഗ്രേറ്റര് ഉപയോഗിച്ച് മാവ് ഫ്രൈ ചെയ്ത് എടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്.
അതുപോലെ തന്നെ വീട്ടിൽ പച്ചക്കപ്പലണ്ടി പൊട്ടുകടല ഉണ്ടെങ്കിൽ അതുകൂടി ഫ്രൈ ചെയ്ത് എടുക്കുക. പിന്നീട് ഇവയെല്ലാം മിസ്സ് ചെയ്തു എടുക്കാവുന്നതാണ്. പിന്നീട് ഇതിലേക്ക് കുറച്ചു കാശ്മീരി മുളകുപൊടിയും കുറച്ച് ഉപ്പും വിതറി നന്നായി ഇളക്കിയെടുക്കുക. നാലുമണി പലഹാരമായ വീട്ടിൽ തയ്യാറാക്കാവുന്ന കിടിലൻ മിസർ ആണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.