വ്യത്യസ്തമായ പലഹാരങ്ങൾ സ്നാക്സുകൾ വീട്ടിൽ തയ്യാറാക്കാൻ നിങ്ങൾക്കും ആഗ്രഹം കാണില്ലേ. എന്നാൽ ഇന്ന് കുട്ടികൾക്ക് വ്യത്യസ്തമായ സ്നാക്സ് തയ്യാറാക്കി കൊടുക്കാം. ഒരു കപ്പ് ഗോതമ്പ് പൊടി ഒരു മുട്ടയും കുറച്ച് സാധനങ്ങൾ കൂടി ചേർത്ത് നല്ലൊരു ടേസ്റ്റിയും നല്ല സ്പൈസിയുമായ നാലുമണി പലഹാരം തയ്യാറാക്കാം. വളരെ പെട്ടെന്ന് തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഒരു പാത്രത്തിലേക്ക് ഒരു കപ്പ് ഗോതമ്പുപൊടി എടുക്കുക.
പിന്നീട് ഇതിലേക്ക് ഒരു മുട്ട പൊട്ടിച് ഗോതമ്പുമാവിലേക്ക് ഒഴിച്ചുകൊടുക്കുക. പിന്നീട് ഇതിലേക്ക് ചെറിയ സവാള ചെറുതായി കട്ട് ചെയ്തത് ചേർത്തു കൊടുക്കുക. പിന്നീട് ഇതിലേക്ക് ഒരു പച്ചമുളക് ചെറുതായി കട്ട് ചെയ്തത് ചേർത്തു കൊടുക്കുക. അതുപോലെതന്നെ ഒരു തണ്ട് കറിവേപ്പില, രണ്ട് ടേബിൾ സ്പൂൺ റവ, കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, കുറച്ചു മുളകുപൊടി, ആവശ്യത്തിന് ഉപ്പ്.
ഒരു ടേബിൾ സ്പൂൺ മല്ലിയില ആവശ്യമെങ്കിൽ ചേർത്ത് കൊടുക്കാം, ഇതിലേക്ക് ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് നന്നായി മിസ്സ് ചെയ്തു എടുക്കുക. പിന്നീട് ഇത് എണ്ണ ചൂടായ ശേഷം ഫ്രൈ ചെയ്ത് എടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. വെളിച്ചെണ്ണയിലെ ഓയിലിൽ ഫ്രൈ ചെയ്ത് എടുക്കാവുന്നതാണ്.
നിങ്ങൾക്ക് വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാവുന്ന കിടിലൻ റെസിപ്പി ആണ് ഇത്. കുട്ടികൾക്ക് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കി കൊടുക്കാൻ സാധിക്കുന്നതാണ്. നിങ്ങൾ ഇങ്ങനെ വീട്ടിൽ തയ്യാറാക്കിയിട്ടുണ്ടെങ്കിൽ നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.