ഉണ്ണിയപ്പം ഇഷ്ടപ്പെടാത്തവർ ആരാണ് അല്ലേ. നല്ല സോഫ്റ്റ് ഉണ്ണിയപ്പം ആണ് എല്ലാവർക്കും ഇഷ്ടം. എന്നാൽ എപ്പോഴും ഉണ്ണിയപ്പം ഉണ്ടാക്കുമ്പോൾ സോഫ്റ്റ് ആകണമെന്നില്ല. ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് നല്ല സോഫ്റ്റ് ആയ അടിപൊളി ഉണ്ണിയപ്പം ആണ്. അരമണിക്കൂർ കൊണ്ട് തന്നെ ഉണ്ണിയപ്പം തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. പാകത്തിനുള്ള മധുരമാണ് ഇതിൽ ചേർക്കേണ്ടത്. അതിന് ആവശ്യമായ ഇൻഗ്രീഡിയൻസ് എന്തെല്ലാമാണ് പരിചയപ്പെടാം.
രണ്ട് കപ്പ് മൈദ പൊടി എടുക്കുക. ഇതിലേക്ക് നാല് ടേബിൾ സ്പൂൺ റവ എടുക്കുക ഒരു കപ്പ് തേങ്ങ ചിരകിയത് എടുക്കുക. ഏലക്കയും ചീരകവും ചതച്ചുവച്ചത്. പിന്നെ ആവശ്യം ശർക്കരപ്പാനിയും അതുപോലെതന്നെ ബേക്കിംഗ് സോഡയും ആണ്. ഇരുന്നൂർ ഗ്രാം ശർക്കര എടുത്ത ശേഷം രണ്ട് കപ്പ് വെള്ളത്തിൽ പാനി ആക്കി എടുത്തതാണ് ഇവിടെ ആവശ്യം. മധുരം നന്നായി വേണമെങ്കിൽ 225 ഗ്രാം ശർക്കര എടുക്കാവുന്നതാണ്. ആദ്യം മൈദ പൊടിയിലേക്ക് അര ടീസ്പൂൺ ബേക്കിംഗ് സോഡ ചേർത്ത് കൊടുക്കുക.
അതുപോലെതന്നെ രണ്ട് പിഞ്ച് ഉപ്പ് ചേർത്ത് കൊടുക്കുക. പിന്നീട് എടുത്തു വച്ചിരിക്കുന്ന റവ ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കുക. പിന്നീട് ഇതിലേക്ക് ശർക്കര പാനിയും ഒഴിച്ചു കൊടുക്കാം. ഇത് നന്നായി മിക്സ് ചെയ്ത് എടുക്കുക. ഒരുപാട് ലൂസ് ആക്കി എടുക്കരുത്. എപ്പോഴും ഉണ്ണിയപ്പം നെയ്യപ്പം ഉണ്ടാക്കുമ്പോൾ കുറച്ച് ശർക്കരപാനി എടുത്തു വയ്ക്കണം മധുരം കുറവാണെങ്കിൽ ചേർക്കാനാണ് അത്. പിന്നീട് അഞ്ചു മിനിറ്റ് ഒന്ന് മാറ്റിവെക്കുക. ഇതിലേക്ക് റോസ്റ്റ് ചെയ്തു വച്ചിരിക്കുന്ന തേങ്ങ കൂടിച്ചേർത്തുകൊടുത്തു.
നന്നായി മിസ്സ് ചെയ്തു എടുക്കുക. അതുപോലെതന്നെ അര ടീസ്പൂൺ ജീരകപ്പൊടി അതുപോലെതന്നെ ആറ് ഏലക്ക പൊടിച്ചത് ചേർത്ത് കൊടുക്കുക. ഇങ്ങനെ ചെയ്തതിനു ശേഷം വെളിച്ചെണ്ണ ചൂടാക്കി ഉണ്ണിയപ്പം തയ്യാറാക്കി എടുക്കാവുന്നതാണ്. വളരെ എളുപ്പമുണ്ടാക്കിയെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. എത്ര കഴിച്ചാലും മടുക്കാത്ത രീതിയിൽ നല്ല സോഫ്റ്റ് ആയി തയ്യാറാക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.