വിവാഹശേഷം കുട്ടികൾ ഉണ്ടാകാത്ത ദമ്പതികൾ നിരവധിയാണ്. ഇത്തരക്കാർക്ക് വലിയ രീതിയിലുള്ള വിഷമമാണ് ഉണ്ടാവുക. പലപ്പോഴും ഇത്തരം പ്രശ്നങ്ങൾക്ക് പല തരത്തിലുള്ള ചികിത്സ ചെയ്യുന്നവരും നമ്മുടെ ഇടയിലുണ്ട്. നമ്മുടെ സമൂഹത്തിൽ നിരവധി ദമ്പതികൾ വന്ധ്യത എന്ന പ്രശ്നമായി മുന്നോട്ടുപോകുന്നവരാണ്. കല്യാണം കഴിഞ്ഞ് കുറച്ചു നാളുകൾ കഴിയുമ്പോൾ തന്നെ ഇത്തരം പ്രശ്നങ്ങൾ കണ്ടു വരാറുണ്ട്. ആദ്യം തന്നെ വന്ധ്യത എന്ന് കേൾക്കുമ്പോൾ തന്നെ എപ്പോഴാണ് വന്ധ്യതയ്ക്ക് ചികിത്സ തേടേണ്ടത് എന്നത് പല ആളുകളിലും ഉണ്ടാകുന്ന സംശയങ്ങളാണ്.
ചില ആളുകൾ കല്യാണം കഴിഞ്ഞ് ഉടനെ തന്നെ ഒന്ന് രണ്ട് മാസം കഴിയുമ്പോൾ തന്നെ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. പലപ്പോഴും ഇതുമൂലം വലിയ രീതിയിലുള്ള ടെൻഷൻ അനുഭവിക്കുന്നവരും നമ്മുടെ ഇടയിൽ ഉണ്ട്. എപ്പോഴാണ് വന്ധ്യത എന്ന പ്രശ്നത്തിന് ചികിത്സ തേടേണ്ടത് എന്ന് അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. 30 വയസ്സിന് താഴെയുള്ള ആളുകളാണ് കല്യാണം കഴിഞ്ഞിട്ട് ഒരു വർഷം കൂടെ താമസിച്ചിട്ടും കുട്ടികലില്ലാത്ത സാഹചര്യം ഉണ്ടാകുമ്പോഴാണ് ഇത്തരക്കാർ ചികിത്സ തേടേണ്ടത്. അതോടൊപ്പം തന്നെ 30 വയസ്സിനു മുകളിൽ പ്രായമുള്ളവരാണ് എങ്കിൽ ആറുമാസം കഴിഞ്ഞ് ഉടനെ ചികിത്സ തേടേണ്ടതാണ്. 40 വയസ്സിനു മുകളിലുള്ളവരാണെങ്കിൽ ഒരു മാസം കഴിഞ്ഞ ഉടനെ ചികിത്സ തേടേണ്ടത് അനിവാര്യമാണ്.
ഇതുമായി ബന്ധപ്പെട്ട് ചികിത്സ സ്വീകരിക്കുമ്പോൾ എന്തെല്ലാമാണ് ശ്രദ്ധിക്കേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. പുരുഷന് സ്ത്രീക്കും തുല്യമായി പ്രാധാന്യം ഈ വിഷയത്തിലുണ്ട്. 25% പുരുഷ കാരണങ്ങൾ കൊണ്ടും 25% കാരണ സ്ത്രീകൾക്കുണ്ടാകുന്ന പ്രശ്നങ്ങൾക്കൊണ്ടുമാണ് ഉണ്ടാകുന്നത്. മുൻകാലഘട്ടങ്ങളിൽ സ്ത്രീകൾ മാത്രമാണ് വന്ധ്യതയ്ക്ക് പ്രശ്നക്കാർ എന്ന രീതിയിൽ പല രീതിയിൽ സംസാരങ്ങളും ഉണ്ടായിട്ടുണ്ട്. ഇതിന്റെ കാരണങ്ങൾ എന്തെല്ലാം നോക്കാം. പുരുഷ വന്ധ്യതയ്ക്ക് നിരവധി കാരണങ്ങളുണ്ട്. പുരുഷന്റെ ബീജത്തിന്റെ എണ്ണം കുറയുന്നത് എന്നിവയെല്ലാം പ്രധാന കാരണമാണ്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് ജീവിതശൈലിലുണ്ടായ മാറ്റം എന്നത്.
ചൂടുള്ള ജോലികളിൽ ചെയ്യുന്ന ആളുകളിൽ. ഹോട്ടലുകളിൽ ജോലി ചെയ്യുന്ന ആളുകൾ, കപ്പലിന്റെ എൻജിൻ റൂമിൽ വർക്ക് ചെയ്യുന്ന ആളുകൾ, വ്യവസായശാലകളിൽ വർക്ക് ചെയ്യുന്ന ആളുകൾക്ക് വന്ധ്യത വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇന്നത്തെ കാലത്ത് കൂടുതലായി ബൈക്ക് റൈഡേഴ്സിനെ കാലഘട്ടമാണ്. കൂടുതലായി അമിതമായി ബൈക്ക് ഉപയോഗിക്കുന്നത് മൂലം വൃഷണസഞ്ചിയിൽ ഉരസലും അതുപോലെതന്നെയുള്ള കാര്യങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതുപോലെതന്നെ മൊബൈൽ ഫോൺ പോക്കറ്റിൽ രണ്ടുമണിക്കൂറിൽ കൂടുതൽ ഇട്ടുകഴിഞ്ഞാൽ ചൂടാകാനുള്ള സാധ്യത ഉണ്ടെന്ന് പറയപ്പെടുന്നുണ്ട്. ഇത് വന്ധ്യതയ്ക്ക് കാരണമാണ് എന്ന് പറയുന്നില്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.