പ്രമേഹം നമ്മുടെ ഇടയിൽ വളരെ കോമൻ ആയി കണ്ടുവരുന്ന ഒരു ജീവിത ശൈലി അസുഖമാണ്. പലരും ഈ രോഗത്തിന്റെ ലക്ഷണങ്ങൾ തുടക്കത്തിൽ തന്നെ അവഗണിക്കുകയാണ് പതിവ്. ഇന്നത്തെ കാലത്ത് ഒരുവിധം എല്ലാ വീടുകളിലും ഒരാൾക്കെങ്കിലും പ്രമേഹം അസുഖങ്ങൾ ഉണ്ടാകും. പലരും ഈ രോഗത്തിന്റെ ലക്ഷണങ്ങൾ തുടക്കത്തിൽ തന്നെ അവഗണിക്കുകയാണ് ചെയ്യുന്നത്. പ്രമേഹം ആദ്യം മുതൽ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളെ കുറിച്ച് എല്ലാവരും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
എന്നാൽ പലരും വളരെ അപകടകരമായ ലക്ഷണങ്ങൾ കാണിക്കുമ്പോഴാണ് ഡോക്ടറെ കാണുന്നതും പ്രമേഹം ചെക്ക് ചെയ്യുമ്പോഴേക്കും അവർ ഒരു ഡയബറ്റിക്ക് രോഗിയായി മാറിയിട്ടുണ്ടാകും. ഒരുപക്ഷേ അവർക്ക് അതിനു രണ്ടുമൂന്നു വർഷങ്ങൾക്കു മുൻപ് തന്നെ പ്രമേഹം തുടങ്ങി കാണും. ഇത് ശരീരത്തിലെ ഓരോ ഭാഗത്തെയും നശിപ്പിച്ചു തുടങ്ങിക്കാണും. അതുകൊണ്ടുതന്നെ പ്രമേഹത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ കണ്ടു തുടങ്ങുമ്പോൾ തന്നെ നമ്മൾ വൈദ്യ പരിശോധനയ്ക്ക് വിധേയരാകേണ്ടതാണ്.
പ്രമേഹം നമ്മുടെ ശരീരത്തിൽ ഇൻസുലിൻ അളവ് തീരെ ഇല്ലാതെ ഇരിക്കുന്നതു മൂലമോ അല്ലെങ്കിൽ ഇൻസുലിൻ അളവ് കുറയുന്നത് കാരണമോ അല്ലെങ്കിൽ ഇൻസുലിൻ ഉണ്ടായിട്ടും അത് വേണ്ട രീതിയിൽ നമ്മുടെ ശരീരത്തിൽ ഉപയോഗിക്കാൻ സാധിക്കാതെ വരികയും ചെയ്യുന്ന അവസ്ഥയാണ്. ഇതുമൂലം നമ്മുടെ ഗ്ലൂക്കോസ് ലെവൽ രക്തത്തിൽ കൂടുന്നു. ഈ ഇൻസുലിൻ ആണ് നമ്മുടെ രക്തത്തിൽ അധികമായി നിൽക്കുന്ന ഗ്ലൂക്കോസ് നിയന്ത്രിക്കുന്നത്. ഇത്തരത്തിൽ രക്തത്തിൽ അധികമായി ഗ്ലൂക്കോസ് നിൽക്കുന്നതുമൂലം.
രക്തക്കുഴലുകൾക്കും ഞരമ്പുകൾക്കും ഡാമേജ് സംഭവിക്കുന്നു. മാത്രമല്ല ഗ്ലൂക്കോസ് നമ്മുടെ ശരീരത്തിലെഒരു എനർജി സോഴ്സ് ആണ്. ഇത് ശരീരത്തിന് വേണ്ട രീതിയിൽ ഉപയോഗിക്കാൻ സാധിക്കാതെ വരുന്നു. ഇതുകൊണ്ടാണ് നമ്മുടെ ശരീരം പലതരത്തിലുള്ള ലക്ഷണങ്ങളും കാണിക്കുന്നത്. ഇതിന്റെ ലക്ഷണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. ഇതിന്റെ ആദ്യ ലക്ഷണമായി എല്ലാവരിലും കാണുന്നത്. മൂത്രമൊഴിക്കാനുള്ള ടെൻഡൻസി കൂടുക എന്നതാണ്. പ്രത്യേകിച്ച് രാത്രികാലങ്ങളിൽ ഇത് കൂടുതലായി കണ്ടുവരുന്നു. ഇതിന് കാരണം രക്തത്തിൽ ഗ്ലൂക്കോസ് അളവ് കൂടുന്നത് മൂലമാണ്. അടുത്തത് ദാഹം വർദ്ധിക്കുക എന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.