പച്ചരി മുട്ടയും ഉപയോഗിച്ചുകൊണ്ട് ചെയ്യാൻ കഴിയുന്ന ഒരു നാലുമണി പലഹാരം എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. പച്ചരി ഒന്ന് കുതിർത്തെടുത്താൽ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. ഒരു ഗ്ലാസ് പച്ചരി എടുക്കുക. പിന്നീട് ഇത് കഴുകി വൃത്തിയാക്കി എടുക്കുക.
രണ്ടുമണിക്കൂറെങ്കിലും ഇത് കുതിർക്കാൻ വേണ്ടി മാറ്റി വെക്കുക. രണ്ടര മണിക്കൂർ കഴിഞ്ഞ അതിലെ വെള്ളമെല്ലാം ഊറ്റി കളയുക. അതിനുശേഷം ഇതിനകത്ത് ഒരു മുട്ട ചേർത്തു കൊടുക്കുക. ഒരു കപ്പ് അരിയിലേക്ക് ഒരു മുട്ട ആണ് അളവ്. ഇത് ഒരു ജാറിലേക്ക് ഇട്ടശേഷം അടിച്ചെടുക്കുക. ഇതിലേക്ക് അര ടീസ്പൂൺ ഉപ്പ് ചേർത്ത് കൊടുക്കുക. പിന്നെ ചേർക്കേണ്ടത് പഞ്ചസാര ആണ് അത് ആവശ്യാനുസരണം മധുരത്തിന് ചേർത്ത് കൊടുക്കാവുന്നതാണ്.
അതുപോലെതന്നെ രണ്ട് ഏലക്കാ ചേർത്ത് കൊടുക്കുക. ഇത് തൊലിയോട് കൂടി ചേർത്ത് കൊടുക്കാവുന്നതാണ്. പിന്നീട് ഇതിലേക്ക് കാൽ കപ്പ് വെള്ളം ഒഴിച്ച് കൊടുക്കുക. ഇതിനകത്തേക്ക് കാൽ കപ്പ് ചോറു കൂടി ചേർത്തു കൊടുക്കുക. ഇത് നന്നായി അരച്ചെടുക്കുക. ഇതിലേക്ക് തേങ്ങ ചിരകിയത് ചേർത്ത് കൊടുക്കുക. മാവ് തയ്യാറാക്കിയ ശേഷം ഇത് വറുത്ത് എടുക്കാവുന്നതാണ്.
ചട്ടിയിലേക്ക് ഓയിൽ ഒഴിച്ച് ഇത് ഓരോ സ്പൂൺ അളവിൽ ഒഴിച്ചുകൊടുക്കുക. വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. കുട്ടികൾക്കൊക്കെ നാലുമണി പലഹാരമായി വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നു കൂടിയാണിത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.