ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് എല്ലാവർക്കും കൊതി തോന്നുന്ന ഒരു കിടിലൻ റെസിപ്പി ആണ്. കുട്ടി പരിപ്പുവട എങ്ങനെ തയ്യാറാക്കാം എന്നാണ് പറയുന്നത്. ഈ പരിപ്പുവടയ്ക്ക് കുറച്ചു പ്രത്യേകതകൾ ഉണ്ട്. സാധാരണ പരിപാടിയിൽ ചേർക്കാതെ ചില കാര്യങ്ങൾ ഇതിൽ ചേർക്കുന്നുണ്ട്. മുക്കാൽ കപ്പ് പരിപ്പ് കുതിർത്തത് എടുക്കുക.അതിലേക്ക് ഒരുപിടി ചുവന്നുള്ളി.
ഒരു പകുതി സബോള, ചെറിയ കഷണം ഇഞ്ചി, നാലു പച്ചമുളക്, കറിവേപ്പില, ഇവയാണ് ഇതിലേക്ക് വേണ്ട ആവശ്യ വസ്തുക്കൾ. ആദ്യം പരിപ്പ് അരച്ച് എടുക്കുക. പരിപ്പ് അരയ്ക്കുമ്പോൾ ഇതിന്റെ കൂടെ തന്നെ ഇഞ്ചി പച്ചമുളക് വേപ്പില ചുവന്നുള്ളി എന്നിവ ചേർത്ത് അരയ്ക്കുക. പിന്നീട് ഇത് ഒരു ബൗളിലേക്ക് മാറ്റിയെടുക്കുക. ഇതിലേക്ക് സവാള കൂടി ചേർത്തു കൊടുക്കുക. അതുപോലെ പിന്നീട് ആവശ്യമുള്ളത് പെരുംജീരകം ആണ്.
പെരുംജീരകം ചേർക്കുമ്പോൾ പരിപ്പുവടക്ക് പ്രത്യേക രുചിയാണ്. പിന്നീട് ചേർക്കേണ്ടത് കായപ്പൊടിയാണ്. ഒരു കാൽ ടീസ്പൂൺ കായപ്പൊടി ചേർക്കുക. ലാസ്റ്റ് ആണ് ഉപ്പു ചേർക്കേണ്ടത്. പിന്നീട് ഇത് നന്നായി കുഴച്ചെടുക്കുക. ഉടനെ തന്നെ പരിപ്പുവട രൂപത്തിൽ ആക്കി മാറ്റുക. ഈ സമയത്ത് തന്നെ എണ്ണ ചൂടാക്കി എടുക്കുക. പിന്നീട് ചെറിയ ബോളുകളായി ചെറിയതായി.
കൈയിൽ വെച്ച് പ്രസ് ചെയ്ത് എടുക്കുക. ഇതുപോലെ എണ്ണയിലേക്ക് ഇട്ട് നന്നായി പൊരിച്ചു എടുക്കുക. വ്യത്യസ്ത രീതിയിൽ തയ്യാറാക്കി എടുക്കാവുന്ന ഒന്നാണ് ഇത്. രുചിയുടെ തന്നെ കട്ടൻ ചായക്കൊപ്പം കഴിക്കാൻ കഴിയുന്ന ഈവെനിംഗ് സ്നാക്സ് ആയി ഉപയോഗിക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.