നല്ല സ്പെഷ്യൽ പുളിഞ്ചി ആയാല്ലോ… രുചിയൂറും പുള്ളിഞ്ചി തയ്യാറാക്കാം..!!

സദ്യക്ക് നല്ല സ്പെഷ്യൽ പുളളിഞ്ചി എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. ഇതിനായി 250 ഗ്രാം ഇഞ്ചി എടുക്കുക. ഇതുകൂടാതെ 75 ഗ്രാം പോളി എടുക്കുക. ഇത് മൂന്ന് കപ്പ് വെള്ളത്തിൽ കുതിരാൻ ഇടുക. നല്ല തിളപ്പിച്ച വെള്ളമാണ് ഇതിൽ ഒഴിക്കാൻ. ഒരു ചെറിയ ചൂടോടു കൂടി ഒഴിച്ചു കൊടുക്കുക. 5 പച്ചമുളക് അരിഞ്ഞെടുക്കുക. ശർക്കര, കറിവേപ്പില എന്നിവയാണ് ആവശ്യം ഉള്ളത്. ഇഞ്ചി ചെറുതായി അരിഞ്ഞെടുക്കുക.

പിന്നീട് പുള്ളി നന്നായി പിഴിഞ്ഞെടുക്കുക. ഒരു പാൻ അടുപ്പിൽ വെച്ച ശേഷം വെളിച്ചെണ്ണ കുറച്ചു ഒഴിച്ചു കൊടുക്കുക. ഇഞ്ചി വറുത്തെടുക്കാൻ ആവശ്യത്തിനുള്ള വെളിച്ചെണ്ണ. പുള്ളിയിഞ്ചി എടുക്കുമ്പോൾ വെളിച്ചെണ്ണ എടുക്കുന്നത് ആയിരിക്കും നല്ലത്. വെളിച്ചെണ്ണ ചൂടായി വരുമ്പോൾ ഇഞ്ചി ഇട്ടുകൊടുക്കുക. കുറച്ചു കഴിയുമ്പോൾ കുറച്ചു കറിവേപ്പില കൂടി ചേർത്തു കൊടുക്കുക. നിറം മാറി വരുമ്പോൾ ഇത് മാറ്റി വയ്ക്കുക.

ചൂടാറുമ്പോൾ ഇത് കൈകൊണ്ട് നന്നായി പൊടിച്ചെടുക്കുക. വറുത്തെടുത്ത അതേ വെളിച്ചെണ്ണയിൽ തന്നെ അര ടീസ്പൂൺ കടുക് മൂന്ന് വറ്റൽ മുളക്, കറിവേപ്പില എന്നിവ ചേർത്ത് ഇളക്കി കൊടുക്കുക. ഇതിലേക്ക് പച്ചമുളക് കൂടി ചേർത്തു കൊടുക്കുക. ഇതിലേക്ക് കുറച്ചു പുളി വെള്ളം ഒഴിച്ച് കൊടുക്കുക. ഇതിലേക്ക് ഒന്നര ടീസ്പൂൺ മുളകുപൊടി ചേർക്കുക.

കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, കാൽ ടീസ്പൂൺ കായപ്പൊടി എന്നിവ ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് പുളിവെള്ളം ചേർത്ത് കൊടുക്കുക. ഇത് അരിച്ചു വേണം തയ്യാറാക്കി എടുക്കാൻ. ആവശ്യത്തിനുള്ള ഉപ്പ് കൂടി ഇട്ടുകൊടുക്കുക. ഇതിലേക്ക് ഇഞ്ചി കൂടി ഇട്ടു കൊടുക്കുക. അതുപോലെതന്നെ ശർക്കരയും ചേർത്ത് കൊടുക്കുക. നന്നായി കുറുകി എടുക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *