കൊളസ്ട്രോൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകൾ പരിശോധിക്കുന്ന ഒന്നാണ് യൂറിക്കാസിഡ് പ്രശ്നങ്ങൾ. എന്താണ് യൂറിക് ആസിഡ് എന്ന് ഇന്നത്തെ കാലത്ത് പലർക്കും അറിയാവുന്നതാണ്. എന്താണ് യൂറിക്കാസിഡ് എന്ന് അതുപോലെ തന്നെ ഇതുമൂലം എന്തെല്ലാം ബുദ്ധിമുട്ടുകളാണ് ഉണ്ടാകുന്നത്. ഇത്തരം പ്രശ്നങ്ങൾ കുറയാൻ വേണ്ടി എന്തെല്ലാം ചെയ്യാൻ കഴിയും തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്.
ഇത് നമ്മുടെ സാധാരണയായി പ്യുരിന് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ അതിന്റെ ഫലമായി ഡയജക്ഷൻ കഴിഞ്ഞ് ഉണ്ടാകുന്ന വേസ്റ്റ് പ്രൊഡക്ട് ആണ് ഇത്. സാധാരണ കിഡ്നി തന്നെ തനിയെ പുറത്താക്കുന്നതാണ്. ചില ആളുകളിൽ ഇത് വ്യക്തമായി പുറന്തള്ളപ്പെടാതെ ചില ഭാഗങ്ങളിൽ അടിഞ്ഞുകൂടുന്നു. അടിഞ്ഞുകൂടുന്ന ആ അവസ്ഥയിലാണ് യൂറിക് ആസിഡ് കൂടുതലാണ് എന്ന് കാണപ്പെടുന്നത്. സാധാരണ നോർമലി പുരുഷന്മാരിലാണ് സ്ത്രീകളെ അപേക്ഷിച്ച് യൂറിക് ആസിഡ് കൂടുതലായി കാണുന്നത്.
നമ്മുടെ ജീവിതശൈലി അനുസരിച്ച്. 7.3 വരെയാണ് നോർമലായി പറയുന്നത്. എങ്കിലും പുരുഷന്മാരിൽ 6.9 ആകുമ്പോൾ തന്നെഇതിന്റെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ട്. യൂറിക്കാസിഡ് പ്രശ്നങ്ങൾ കൂടുന്നത് മൂലം എന്തെല്ലാം ബുദ്ധിമുട്ടുകളാണ് ഉണ്ടാകുന്നത് എന്ന് നോക്കാം. അതുപോലെതന്നെ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാനുള്ള കാരണങ്ങൾ എന്തെല്ലാമാണ് എന്ന് നോക്കാം. പ്രധാനമായും ഇന്നത്തെ കാലത്ത് പണ്ടത്തെ അപേക്ഷിച്ചു യൂറിക് ആസിഡ് കൂടുതൽ ആണ്. പ്രധാന കാരണം നമ്മുടെ തന്നെ ആഹാരക്രമങ്ങളിൽ ഉള്ള വ്യത്യാസം ആണ്.
ഇന്ന് നമ്മൾ ഫാസ്റ്റ് ഫുഡുകളും അതുപോലെതന്നെ റെഡ് മീറ്റുകളും ധാരാളമായി ഉപയോഗിക്കുന്നുണ്ട്. അതുപോലെതന്നെ ആണ് കിഡ്നി പ്രശ്നങ്ങൾ ഉള്ളവരിൽ ഡയബറ്റിക് പ്രശ്നങ്ങളുള്ള ആളുകളിൽ യൂറിക് ആസിഡ് പ്രശ്നങ്ങൾ കൂടുതലായി കണ്ടു വരാറുണ്ട്. ഇതുകൂടാതെ അമിതമായ വണ്ണമുള്ള ആളുകളിൽ മാനസിക പിരി മുറുക്കമുള്ള ആളുകൾക്ക് ചില മരുന്നുകൾ കഴിക്കുന്ന ആളുകളിൽ ഒക്കെ ഇത്തരത്തിൽ യൂറിക്കാസിഡ് കാണാറുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.