ഒരു കിടിലൻ അച്ചാർ ആണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. വ്യത്യസ്തമായ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. ക്യാരറ്റ് ഉപയോഗിച്ച് തയ്യാറാക്കാവുന്ന അച്ചാറാണ് ഇത്. ക്യാരറ്റ് ഉപയോഗിച്ച് അധികം ഒന്നും തയ്യാറാക്കാറില്ല. ക്യാരറ്റ് ഉപയോഗിച്ച് ഇനി അച്ചാർ ഉണ്ടാക്കാം. നല്ല രുചിയാണ് ഇത്. കൂടുതൽ കാലം സൂക്ഷിക്കാൻ കഴിയുന്ന രീതിയിലാണ്. അച്ചാർ തയ്യാറാക്കുന്നത്. എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്.
ആവശ്യമായ വസ്തുക്കൾ എന്തെല്ലാമാണ് എന്ന് നോക്കാം. ക്യാരറ്റ് അരിഞ്ഞത് എടുക്കുക. അതുപോലെതന്നെ ഒരു ഉണ്ട വെളുത്തുള്ളി തൊലി കളഞ്ഞെടുക്കുക. അതുപോലെതന്നെ ഏഴ് പച്ചമുളക് കട്ട് ചെയ്ത് എടുക്കുക. വലിയ ഒരു ഇഞ്ചി ചെറുതാക്കി അരിഞ്ഞ് എടുക്കുക. പിന്നീട് ആവശ്യമുള്ളത് വേപ്പില അതുപോലെതന്നെ മുളകുപൊടി ഉലുവപ്പൊടി കായപ്പൊടി എന്നിവ ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒന്നാണ് ഇത്.
ഇതിലും ചെറുതായി ക്യാരറ്റ് കട്ട് ചെയ്യാൻ സാധിക്കുമെങ്കിൽ കട്ട് ചെയ്യാവുന്നതാണ്. ആദ്യം ഒരു ഫ്രൈ പാൻ ചൂടാക്കുക അതിലേക്ക് നല്ലെണ്ണ ഒഴിച്ചു കൊടുക്കുക. അച്ചാർ മോശമായി പോകാതിരിക്കണമെങ്കിൽ എണ്ണ കൂടുതലായി വേണ്ടതാണ്. കുറച്ച് അധികം നല്ലെണ്ണ ഒഴിക്കുക. എണ്ണ ചൂടായി വരുമ്പോൾ ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ കടുക് ചേർക്കുക. പിന്നീട് ഇതിലേക്ക് ക്യാരറ്റ് ചേർത്ത് കൊടുക്കുക.
നന്നായി പാഗമായി വരുമ്പോൾ ഇതിലേക്ക് വെളുത്തുള്ളി പച്ചമുളക് എന്നിവ ചേർത്തു കൊടുക്കുക. കൂടെ തന്നെ കറിവേപ്പില ചേർത്തു കൊടുക്കുക. ഇത് മാസങ്ങളോളം ഉപയോഗിക്കാൻ കഴിയുന്ന അച്ചാറാണ്. പിന്നീട് അര ടീസ്പൂൺ കായപ്പൊടി, അര ടീസ്പൂൺ ഉലുവപ്പൊടി കാശ്മീരി ചില്ലി പൗഡർ മൂന്ന് ടേബിൾ സ്പൂൺ നന്നായി ഇളക്കി എടുക്കുക. പിന്നീട് ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി തിളപ്പിച്ച് എടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.