ശരീരം ചില ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നത് നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സിക്കേണ്ടത് അനിവാര്യമാണ്. ഇന്ന് ഇവിടെ പറയുന്നത് മലാശയ കാൻസർ ലക്ഷണങ്ങൾ എന്തെല്ലാമാണ്. നേരത്തെ തിരിച്ചറിയാൻ ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണ്. തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് വളരെ കൂടുതലായി കണ്ടുവരുന്ന ഒരു പ്രശ്നമായി മാറിക്കഴിഞ്ഞു വൻകുടലിന് ക്യാൻസർ.
ലോകത്തിൽ പുരുഷന്മാരിൽ കണ്ടുവരുന്ന ക്യാൻസറുകളിൽ മൂന്നാം സ്ഥാനവും. സ്ത്രീകളിൽ കണ്ടുവരുന്ന ക്യാൻസറുകളിൽ രണ്ടാം സ്ഥാനവും കണ്ടുവരുന്ന ക്യാൻസർ ആണ് മലാശയ ക്യാൻസർ. ഇതിന്റെ കാരണത്തെപ്പറ്റി പറയുകയാണെങ്കിൽ 10% ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത് ജനിതക പരമായി മാറ്റങ്ങൾ കൊണ്ടാണ്. ബാക്കി 90% ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകുന്നത് ജീവിതശൈലിലുണ്ടാകുന്ന പ്രശ്നങ്ങൾ കൊണ്ടാണ് ഉണ്ടാകുന്നത്.
പ്രധാനമായി അറിയാവുന്നതാണ് ഫാസ്റ്റ് ഫുഡ് അമിതമായ ഉപയോഗം റെഡ് മീറ്റ് അമിതമായ ഉപയോഗം എല്ലാം ഇത്തരം പ്രശ്നങ്ങൾക്ക് പ്രധാന കാരണമാണ്. ഇതുകൂടാതെ ഭക്ഷണത്തിൽ ഫൈബർ കുറവ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകാം. നാമിന്ന് കഴിക്കുന്ന ഭക്ഷണത്തിൽ നാരുകൾ വളരെ കുറവാണ് കണ്ടുവരുന്നത്. ഇത് പ്രധാനപ്പെട്ട കാരണം തന്നെയാണ്.
ഇത് കൂടാതെ പുകവലി പുകയിലോല്പനകൾ ഉപയോഗം മദ്യപാനം എന്നിവ മൂലവും കണ്ടുവരാം. കൂടാതെ വ്യായാമ കുറവ് കൂടുതൽ സമയം ഇരുന്നുള്ള ജോലികൾ ചെയ്യുന്നത് എന്നിവ എല്ലാം ഇത്തരം പ്രശ്നങ്ങൾക്ക് പ്രധാന കാരണം. ഇത്തരം അസുഖങ്ങളുടെ ലക്ഷണമായി മലബന്ധം പ്രശ്നങ്ങൾ ഉണ്ടാകാനും അതുപോലെതന്നെ ഡയറിയ പ്രശ്നങ്ങൾ കണ്ടു വരാനും സാധ്യതയുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.