നിരവധി ആരോഗ്യഗുണങ്ങൾ ഉള്ള നിരവധി സസ്യജാലങ്ങൾ നമ്മുടെ ചുറ്റിലും കാണാൻ കഴിയും. ധാരാളം ഗുണങ്ങളാണ് ഇത്തരം സസ്യങ്ങളിൽ കാണാൻ കഴിയുക. എന്നാൽ പല സസ്യങ്ങളെ പറ്റി യും ശരിയായ ധാരണ പലർക്കും ഇല്ല എന്നതാണ് സത്യാവസ്ഥ. ഇന്ത്യയിൽ തന്നെ പല സ്ഥലങ്ങളിലും കണ്ടുവരുന്ന ഒരു ചെടിയാണ് കൃഷ്ണകിരീടം.
കാവടി പൂവ് പേഗോടാ എന്നിങ്ങനെ പല പേരുകളിലും അറിയപ്പെടുന്ന ഈ ചെടി സാധാരണ തണലുള്ള പ്രദേശങ്ങളിൽ ആണ് കണ്ടു വരുന്നത്. ഏകദേശം ഒന്നര മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ ചെടിയിൽ ചുവപ്പു കലർന്ന ഓറഞ്ച് നിറത്തിലുള്ള പൂക്കൾ ആണ് കാണാൻ കഴിയുക.
കൃഷ്ണകിരീടം പൂവിന്റെ ഇലകൾ കീടനാശിനിയായി ഉപയോഗിക്കാവുന്ന ഒന്ന് ആണ്. ഈച്ചകൾ വരാതിരിക്കാൻ വേണ്ടി ഉപയോഗിക്കുന്ന ഒന്നാണ് ഇത്. ഇതിന്റെ വേര് വേപ്പെണ്ണയിൽ കാച്ചി എടുത്താൽ തീപ്പൊള്ളലേറ്റ് പാടുകൾ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്ന് ആണ്. ഇതിന്റെ പൂവ് വെളിച്ചെണ്ണയിലാണ് കാച്ചുന്നത്.
എങ്കിൽ മുറിവുകളിൽ പുരട്ടാൻ സഹായിക്കുന്നതാണ്. വൈറസ് കൾ ക്കെതിരെ പ്രവർത്തിക്കാൻ ഇതിന്റെ ഘടകങ്ങൾക്ക് സാധിക്കുമെന്ന് മാത്രമല്ല. പനി നീര് കിട്നി രോഗങ്ങൾ മൂത്രാശയരോഗങ്ങൾ തുടങ്ങിയവയുടെ ചികിത്സക്കും ഇത് ഉപയോഗിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.