ബ്രേക്ഫാസ്റ്റിന് റവ ദോശ ആയാലോ. എന്നും ഒരേ ഐറ്റം തന്നെ ഭക്ഷണം എല്ലാവരെയും അടുപ്പിക്കുന്ന ഒന്നാണ് അല്ലേ. വ്യത്യസ്തമായ രീതിയിൽ ഒരു ദോശ എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. അരക്കപ്പ് റവ എടുക്കുക. അതുപോലെ തന്നെ അരിപ്പൊടി എടുക്കുക. വറുത്ത അരിപ്പൊടി. അതുപോലെതന്നെ ആവശ്യമുള്ളത് കാൽ കപ്പ് തൈര്. കാൽ കപ്പ് മൈദ എന്നിവയാണ്.
പിന്നെ ആവശ്യമുള്ള ചെറിയ സവാള ചെറുതായി മുറിച്ചത്. രണ്ടു പച്ചമുളക് ചെറുതായി മുറിച്ചത്. കുറച്ച് കറിവേപ്പില കുറച്ച് മല്ലിയില പിന്നീട് അര ടീസ്പൂൺ നല്ലജീരകം. കുറച്ച് കായപ്പൊടി ആവശ്യത്തിന് ഉപ്പ് ആവശ്യത്തിനു വെള്ളം എന്നിവയാണ് ആവശ്യം. റവ ഒരു വലിയ പാത്രത്തിലേക്ക് മാറ്റുക. പിന്നീട് അര കപ്പ് അരിപ്പൊടി ചേർത്ത് കൊടുക്കുക.
കാൽ കപ്പ് മൈദ പൊടി ചേർത്ത് കൊടുക്കുക. പിന്നീട് പച്ചമുളക് മല്ലിയില ജീരകം സബോള എന്നിവ ചേർത്ത് കൊടുക്കുക. പിന്നീട് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക. പിന്നീട് എരിവിന് കുരുമുളകുപൊടി വേണമെന്നുണ്ടെങ്കിൽ ചേർക്കാവുന്നതാണ്. പിന്നീട് ഇതെല്ലാം നന്നായി മിക്സ് ചെയ്തു എടുക്കുക. വെള്ളം രണ്ടര മുതൽ മൂന്ന് കപ്പു വരെ ചേർത്ത് കൊടുക്കുക.
പിന്നീട് ഇതിന്റെ കൂടെ തന്നെ തൈര് ചേർത്ത് കൊടുക്കുക. എല്ലാം കൂടി നന്നായി മിക്സ് ചെയ്തു എടുക്കുക. നന്നായി മിക്സ് ചെയ്ത ശേഷം 15 മിനിറ്റ് റെസ്റ്റ് ചെയ്യാൻ വയ്ക്കുക. പിന്നീട് ആവശ്യാനുസരണം വെള്ളം ചേർത്തു കൊടുത്തു ദോശ തയ്യാറാക്കി എടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.