ബ്രേക്ക് ഫാസ്റ്റ് ആയാലും ഈവനിംഗ് സ്നാക്സ് ആയാലും വ്യത്യസ്തമായ വിഭവങ്ങൾ തയ്യാറാക്കാൻ എല്ലാവർക്കും ഇഷ്ടമാണ് അല്ലേ. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാകാൻ കഴിയുന്ന കിടിലൻ ഐറ്റമാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങൾ ആണ് ഇവ. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത് ഒരു കിടിലൻ നാലുമണി പലഹാരം ആണ്.
ആവിയിൽ വേവിച്ച എടുക്കാവുന്ന രീതിയിലാണ് ഈ പലഹാരം തയ്യാറാക്കി എടുക്കുന്നത്. അതുകൊണ്ടുതന്നെ ആരോഗ്യകരമായ പലഹാരം ആണ് ഇത്. ഇത് തയ്യാറാക്കുന്നത് റവ ഉപയോഗിച്ച ആണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ആദ്യം തന്നെ ഒരു പാൻ അടുപ്പിൽ വയ്ക്കുക. പാൻ ചൂടായി വരുമ്പോൾ ഒരു ടീസ്പൂൺ നെയ്യ് ചേർത്ത് കൊടുക്കുക. കശുവണ്ടി മുന്തിരി വറുത്ത് എടുക്കാൻ വേണ്ടിയാണ് ഇത്.
ആദ്യം അൽപ്പം ഉണക്കമുന്തിരി ചേർത്ത് കൊടുക്കേണ്ടത് ആണ്. പിന്നീട് അത് വറുത്തു കോരാം. പിന്നീട് കുറച്ച് കശുവണ്ടി കൂടി ചേർക്കുക. ഇത് രണ്ടും ചേർത്ത് ഇല്ലെങ്കിലും കുഴപ്പമില്ല. മിക്സിയിൽ ചെറിയ ജാർ എടുക്കുക. ഇതിലേക്ക് ഒരു കപ്പ് റവ വറുത്തത് വറുക്കാത്തത് എങ്ങനെയാണെങ്കിലും കുഴപ്പമില്ല. വറുക്കാത്ത റവ ഒരു കപ്പ് എടുക്കുക. ഒരു കപ്പ് റവക്ക് അര കപ്പ് പഞ്ചസാര ചേർത്ത് കൊടുക്കുക. ഇത് മിക്സിയിൽ നന്നായി പൊടിച്ചെടുക്കുക. ഇത് നല്ലതുപോലെ പൊടിച്ചെടുക്കാൻ വേണ്ടിയാണ് ചെറിയ ജാർ തന്നെ എടുക്കേണ്ടത്. ഒപ്പം മൂന്ന് മുട്ട ചേർത്ത് കൊടുക്കുക.
ഇഷ്ടമല്ലെങ്കിൽ പകരം പാൽ ഒഴിച്ചുകൊടുക്കുക. 2 ഏലക്ക കുരു ചേർത്ത് കൊടുക്കുക. ഒരു ടേബിൾ സ്പൂൺ നെയ്യ് ചേർത്ത് കൊടുക്കുക. ഇത് എല്ലാം നന്നായി മിക്സ് ചെയ്തു എടുക്കുക. പിന്നീട് ഇതിലേക്ക് ചേർക്കേണ്ടത് ബേക്കിംഗ് പൗഡർ ആണ്. അര ടീസ്പൂൺ ചേർത്തു കൊടുക്കുക. പിന്നീട് ഇത് സ്റ്റീം ചെയ്ത് എടുക്കാവുന്നതാണ്. അതിനുമുൻപ് ഇതിനു മുകളിലായി നേരത്തെ തയ്യാറാക്കി എടുത്ത കശുവണ്ടി ഉണക്കമുന്തിരി എന്നിവ മേലെ വിതറി കൊടുക്കാം. വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഒരു ഈവനിംഗ് സ്നാക്സ് ആണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.