കുഞ്ഞാക്കു എസ്എസ്എൽസി വിജയം ആഘോഷിച്ചത് സ്വന്തമായി ഫ്ലക്സ് അടിച്ച്…

വിജയിച്ചവരെ അഭിനന്ദിച്ച് ധാരാളം ഫ്ലക്സുകൾ നാട്ടിൽ കാണാറുണ്ട്. ചില ക്ലബ്ബുകളുടെ വകയും. സ്കൂളുകളുടെ വകയും പ്രദേശവാസികളുടെ ആയും നിരവധി ഫ്ലക്സുകൾ ഒരുങ്ങാറുണ്ട്. കൂടുതലും എസ്എസ്എൽസി പ്ലസ് ടു പരീക്ഷ ഫലം വരുന്ന സമയത്താണ് കാണാൻ കഴിയുക. ഇത്തരത്തിലുള്ള അനുമോദനങ്ങൾ എല്ലാം നാട്ടിൽ സർവസാധാരണമായ സംഭവങ്ങളാണ്. എന്നാൽ തികച്ചും വ്യത്യസ്തമായ ഒരു അഭിനന്ദന ഫ്ലക്സ് ആണ്.

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആയി മാറിയിരിക്കുന്നത്. വ്യത്യസ്തമായ രീതിയിലാണ് കുഞ്ഞാക്കു പത്താംക്ലാസ് വിജയം ആഘോഷിച്ചത്. സ്വന്തമായി ഫ്ലക്സ് അടിച്ച് ആണ് കുഞ്ഞാക്കു വിജയം ആഘോഷിച്ചത്. പത്തനംതിട്ട അങ്ങാടിക്കൽ സ്വദേശിയായ കുഞ്ഞാക്കു എന്ന ജിഷ്ണു ആണ് നാട്ടിലെ പ്രധാന താരമായി മാറിയത്. പത്താം ക്ലാസ് റിസൾട്ട് വന്നു ദിവസങ്ങൾക്കുള്ളിലാണ് ഫ്ലക്സ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയത്.

ഇവൻ ചില്ലറക്കാരനല്ല ആളൊരു പുലി കുട്ടിയാണ് എന്നാണ് സോഷ്യൽ മീഡിയയിൽ എല്ലാവരുടെയും അഭിപ്രായം. എല്ലാവരുടെയും ഫ്ലക്സ് വെക്കുന്നത് കണ്ടപ്പോൾ തനിക്കും ഒരു ആഗ്രഹം തോന്നിയെന്നും. ഒറ്റയ്ക്ക് ഇതുപോലെ ഒരു ഫ്ലക്സ് വെക്കണമെന്ന ആഗ്രഹം കൂട്ടുകാരുമായി പങ്കുവയ്ക്കുകയായിരുന്നു. പിന്നീട് കുഞ്ഞാക്കുവിന്റെ ആഗ്രഹം കൂട്ടുകാർ ഏറ്റെടുക്കുകയായിരുന്നു.

അങ്ങനെ കയ്യിലുണ്ടായിരുന്ന പണവും ചില ചേട്ടന്മാരുടെ സഹായവും കൊണ്ട് സ്വരൂപിച്ച സംഖ്യ കൊണ്ടാണ് ഫ്ലക്സ് നിർമിച്ചിരിക്കുന്നത്. ഇത്രയൊക്കെ ചെയ്താലും ഇത് ഇങ്ങനെ വൈറൽ ആകുമെന്ന് കുഞ്ഞാക്കു പോലും കരുതിയിരുന്നില്ല. ചിലർ വരുമ്പോൾ ചരിത്രം വഴിമാറും. 2022 എസ്എസ്എൽസി പരീക്ഷയിൽ മരണമാസ് വിജയം നേടിയ കുഞ്ഞാക്കു എന്ന് എനിക്ക് എന്റെ തന്നെ അഭിനന്ദനങ്ങൾ എന്നായിരുന്നു ഫ്ലെക്സിൽ അച്ചടിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *