ചമ്മന്തി എല്ലാവർക്കും ഇഷ്ടമാണ് അല്ലേ. ചമ്മന്തിയും കൂട്ടി ഒരു മുളകും കടിച്ച് ചോറുണ്ണാൻ എന്താ രുചി അല്ലേ ആഹാ. എന്നാൽ ഇവിടെ പറയുന്നത് ഇത്തരത്തിൽ ഒരു കിടിലൻ ചമ്മന്തി ഉണ്ടാക്കുന്ന വിദ്യയാണ്. നല്ല ചൂട് ചോറ് കൂടെ ദോശ ഇഡ്ഡലി എന്നിവയുടെ കൂടെയും എല്ലാം കഴിക്കാൻ കഴിയുന്ന നല്ല രുചികരമായ ഉള്ളിച്ചമ്മന്തി എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. വളരെ എളുപ്പത്തിൽ രുചികരമായ രീതിയിൽ ചമ്മന്തി ഉണ്ടാക്കി നോക്കിയാലോ. ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം.
ഇത് തയ്യാറാക്കാൻ ആവശ്യമുള്ളത് 350 ഗ്രാം ചെറിയഉള്ളി ആണ്. അമ്പതോളം ചെറിയ ഉള്ളി മതിയാകും. ഇത് രണ്ടോ മൂന്നോ ആയി കട്ട് ചെയ്ത് എടുക്കുക. ഈ ചട്ടിയിലേക്ക് കുറച്ച് ഓയിൽ ഒഴിച്ചു കൊടുക്കുക. ഇത് വെളിച്ചെണ്ണയിൽ തന്നെ ചെയ്യുമ്പോഴാണ് നല്ല ടേസ്റ്റ് ലഭിക്കുന്നത്. വെളിച്ചെണ്ണ ഒഴിച്ചു കൊടുത്തശേഷം നാല് പിരിയൻ മുളക് അതിലേക്ക് ചേർത്ത് കൊടുക്കുക. നല്ലപോലെ ഇളക്കി കൊടുക്കുക. പിന്നീട് വെളിച്ചെണ്ണയിൽ നിന്ന് എടുത്തു മാറ്റുക. പിന്നീട് ഇതിലേക്ക് എടുത്തുവെച്ച ഉള്ളി മുഴുവൻ ചേർത്ത് കൊടുക്കുക.
പിന്നീട് നല്ലപോലെ തന്നെ ഉള്ളി വരട്ടിയെടുക്കുക. പിന്നീട് ഇതിലേക്ക് കുറച്ചു ഉപ്പ് കൂടി ചേർത്ത് കൊടുക്കുക. പിന്നീട് മൂന്ന് അല്ലി വെളുത്തുള്ളി ചേർത്ത് കൊടുക്കുക. ചെറിയ കഷ്ണം ഇഞ്ചി ചേർത്ത് കൊടുക്കുക. ഇവ രണ്ടും ചേർത്ത് നല്ല രീതിയിൽ ഇളക്കിയെടുക്കുക. ഇത് നല്ല പോലെതന്നെ ഇളക്കി എടുക്കുക. പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് എരിവിന് ആവശ്യമായ മുളകുപൊടി ആണ്. മൂന്നര ടീസ്പൂൺമുളകുപൊടി ചേർത്ത് കൊടുക്കുക. എരുവിന് അനുസരിച്ച് മാത്രം ഇത് ചേർത്ത് കൊടുക്കുക.
മൂന്ന് ടീസ്പൂൺ അല്ലെങ്കിൽ മുളകുപൊടി ചേർത്ത് കൊടുക്കുക. കറിവേപ്പില കൂടി ചേർത്ത് നല്ലപോലെ ഇളക്കി എടുക്കുക. പിന്നീട് ചേർത്ത് കൊടുക്കേണ്ടത് വാളൻപുളി ആണ്. ഇത് നിങ്ങളുടെ രുചിക്ക് അനുസരിച്ച് കൂട്ടിയോ കുറച്ച് ചേർത്ത് കൊടുക്കാൻ. ചെറിയ കഷണം ശർക്കര കൂടി ചേർത്ത് കൊടുക്കുക. ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റി എടുക്കാം. പിന്നീട് നേരത്തെ മാറ്റിവെച്ച മുളകും ഇതും കൂടി നന്നായി അരച്ചെടുക്കുക. പിന്നീട് ഇതിലേക്ക് കുറച്ച് നാരങ്ങ നീര് ചേർത്തു കൊടുക്കാം. ചോറിനും ദോശയുടെ കൂടെ കഴിക്കാൻ കഴിയുന്ന രുചികരമായ ചമ്മന്തി ആണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.