നമ്മുടെ വീട്ടിൽ അടുക്കളയിൽ കാണുന്ന ഒന്നാണ് ക്യാരറ്റ്. ക്യാരറ്റ് ഉപയോഗിച്ച് തോരൻ വെക്കുന്ന വരും കേരറ്റ് ഉപയോഗിച്ച് കറികൾ വെക്കുന്ന വരും ആണ് നമ്മളിൽ പലരും. ഇത്തരത്തിൽ കിഴങ്ങു വർഗ്ഗത്തിൽ റാണിയായി അറിയപ്പെടുന്ന ഒന്നാണ് ക്യാരറ്റ്. ഇത് നമുക്ക് എല്ലാവർക്കും ഇഷ്ടപ്പെടുന്ന പച്ചക്കറിയാണ്. കരോട്ടിനാണ് ക്യാരറ്റിൽ ഏറ്റവും കൂടുതലായി കാണാൻ കഴിയുക.
ഇത് ശരീരത്തിൽ ജീവകം എ ആയി മാറ്റപ്പെടുന്നു. കൂടാതെ ജീവകം ബി ജീവകം സി എന്നിവയും കേരറ്റ്ൽ അടങ്ങിയിട്ടുണ്ട്. കുട്ടികൾക്കും പ്രായം ചെന്നവർക്കും ശരീര വളർച്ചയ്ക്കും ബുദ്ധിവികാസത്തിനും ക്യാരറ്റ് വളരെ നല്ലതാണ്. നിത്യവും കഴിക്കുകയാണെങ്കിൽ പല അസുഖങ്ങളും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇതിൽ അയ്യൻ സൾഫർ എന്നിവ ഉള്ളതിനാൽ രക്ത കുറവ് പ്രശ്നങ്ങൾ മാറ്റിയെടുക്കാനും ഇത് ഏറെ സഹായകരമാണ്.
ഇന്ന് ഇവിടെ പറയുന്നത് കേരറ്റിനെ കുറിച്ചാണ്. ഇതിന്റെ വിവിധ ഔഷധ ഉപയോഗങ്ങൾ എന്തെല്ലാം ആണെന്നും. കേരറ്റ് എങ്ങനെ കൃഷി ചെയ്യാമെന്നും ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നുണ്ട്. ഭക്ഷണവസ്തുക്കളിൽ നിറം നൽകാൻ ഉപയോഗിക്കുന്ന ഒന്നാണ് ഇത്. ചർമസംരക്ഷണത്തിന് പാലിൽ അരച്ചുചേർത്ത പച്ചക്കാരറ്റ് ഔഷധമായി ഉപയോഗിക്കാറുണ്ട്.
കൂടാതെ ചൊറി ചിരങ്ങ് എന്നിവ വന്ന ഭാഗങ്ങളിൽ കേരറ്റ് പാലിലരച്ചു പുരട്ടുന്നത് ഏറെ ഫലപ്രദമാണ്. അരഗ്ലാസ് കാരറ്റുനീര് കഴിക്കുന്നത് വായുക്ഷോഭത്തിന് വളരെ നല്ലതാണ്. അതുപോലെതന്നെ മലബന്ധം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ ദിവസവും ഒന്ന് രണ്ട് പച്ചകേരറ്റ് കഴിക്കുന്നത് ഗുണം ചെയ്യും. ഇത് ഹൃദ്രോഗത്തിന് ഏറെ ഫലപ്രദമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.