വീട്ടിൽ ബ്രേക്ഫാസ്റ്റിന് നല്ല വെള്ളേപ്പം ആയാലോ. വെള്ളേപ്പം നല്ല മൃദുവായി ഉണ്ടാക്കാൻ ആഗ്രഹിക്കുന്നവരാണ് എല്ലാവരും. എന്നാൽ എല്ലാവർക്കും അതിന് കഴിയാറില്ല. നല്ല സോഫ്റ്റായ വെള്ളേപ്പം എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഇതിന് ആദ്യം ആവശ്യമുള്ളത് പച്ചരി ആണ്. പച്ചരി ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. 4 കപ്പ് പച്ചരി എടുക്കുക.
പിന്നീട് ഇത് കുതിരാൻ ആയി ഇതിലേക്ക് വെള്ളം ഒഴിച്ചു കൊടുക്കുക. കുറച്ച് അധികം വെള്ളം ഒഴിച്ച് കൊടുക്കാം. പിന്നീട് അതിനു ശേഷം നന്നായി കൈവെച്ച് ഇളക്കിയെടുക്കുക. പിന്നീട് ഇത് ഒരു മണിക്കൂർ കുതിരാൻ വയ്ക്കുക. ഇത് കുതിരാൻ വയ്ക്കുന്ന സമയത്ത് ബാക്കി കാര്യങ്ങൾ ചെയ്യാം. ഇൻസ്റ്റന്റ് ഈസ്റ്റ് ആണെങ്കിൽ അരയ്ക്കുമ്പോൾ കൂടെ ചേർക്കാവുന്നതാണ്. സാധാ ഈസ്റ്റ ആണെങ്കിൽ ഈസ്റ്റ് എടുത്തതിനുശേഷം ഇതിലേക്ക് ഇളം ചൂടുവെള്ളം ഒഴിച്ചു കൊടുക്കുക.
പിന്നീട് ഇതിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാര കൂടി ചേർത്ത് കൊടുക്കുക. പിന്നീട് അരി നന്നായി കുതിർത്തെടുക്കുക. പിന്നീട് നന്നായി കഴുകി എടുത്തശേഷം മാറ്റിവയ്ക്കാം. പിന്നീട് നാലു കപ്പ് അരിയിലേക്ക് 2കപ്പ് തേങ്ങ ചേർത്ത് കൊടുക്കുക. ഇതിലേക്ക് പിന്നീട് ഇതിലേക്ക് പഞ്ചസാര ചേർത്ത് കൊടുക്കാം. ഇത് ഓരോരുത്തരുടെ ആവശ്യാനുസരണം ചേർക്കാവുന്നതാണ്. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് രണ്ടു ടേബിൾസ്പൂൺ ചോറാണ്.
ഇതിൽ ഈസ്റ്റ് മാത്രമാണ് ചേർത്തു കൊടുക്കേണ്ടത്. മിക്സ് റെഡി ആകുന്നതിനു മുൻപ് ഇളം ചൂട് വെള്ളത്തിൽ ഇട്ടുവയ്ക്കുക. ഇങ്ങനെ ചെയ്താൽ പെട്ടെന്ന് മേൽറ്റായി വരുന്നതാണ്. പിന്നീട് മാവ് അരച്ചെടുക്കാവുന്ന താണ്. മാവ് അരച്ചെടുത്തശേഷം ഇതിലേക്ക് ഈസ്റ്റ് ചേർത്തുകൊടുക്കാം. ആവശ്യത്തിന് ഉപ്പ് ചേർക്കുക. നന്നായി മിക്സ് ചെയ്ത് എടുക്കുക. രാവിലെ മാവ് ഇതുപോലെ തയ്യാറാക്കിയാൽ വൈകുന്നേരം ഇത് ഉണ്ടാക്കി എടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.