വയറ്റിലെ ക്യാൻസർ ലക്ഷണങ്ങൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഇന്നത്തെ കാലത്ത് അസുഖങ്ങൾ ഇല്ലാത്തവർ വളരെ അപൂർവമാണ്. ഓരോ അസുഖങ്ങളാണ് ഓരോരുത്തരെയും കാത്തിരിക്കുന്നത്. ഇന്നത്തെ ജീവിത ശൈലി തന്നെയാണ് ഇത്തരം പ്രശ്നങ്ങൾക്ക് പ്രധാന കാരണം. അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
എല്ലാവരും ചോദിച്ചിട്ടുള്ള ഒന്നാണ് എനിക്ക് ക്യാൻസർ ഉണ്ടോ. ഞാനിത് എങ്ങനെ കണ്ടു പിടിക്കും. എനിക്ക് ക്യാൻസർ വരുമോ തുടങ്ങിയ സംശയങ്ങൾ. ഒരിക്കലും വരരുത് എന്ന് എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ് ഇത്. കൃത്യമായ സമയത്ത് കണ്ടുപിടിക്കുകയാണ് കൃത്യമായ ചികിത്സ നൽകാൻ കഴിഞ്ഞു എങ്കിൽ പലതരത്തിലുള്ള ക്യാൻസറുകൾ നേരത്തെതന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
ആദ്യം തന്നെ ഉദരത്തിൽ വരുന്ന ക്യാൻസർ കളുടെ പൊതു ലക്ഷണം എന്താണ് എന്ന് നോക്കാം. പൊതുവായി ലക്ഷണം എന്ന് പറയുന്നത് ക്ഷീണമാണ്. മിക്ക ആളുകളിലും കണ്ടുവരുന്ന അവസ്ഥയാണ് ഷീണം. ഭാരം കുറഞ്ഞു പോവുക പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ ഭാരം കുറയുക. പെട്ടെന്ന് മലവിസർജന രീതികളിൽ വ്യത്യാസമുണ്ടാകാം.
മലം പോകാതെ ഇരിക്കുക. മലത്തിൽ രക്തത്തിന്റെ അംശം കാണുക എന്നിവയാണ് പൊതുവേ കാണുന്ന ലക്ഷണങ്ങൾ. സാധാരണ ഗതിയിൽ നമ്മൾ ഉദരത്തിന് 3 ഭാഗങ്ങളായി തിരിക്കാം. ഇതിന്റെ മൂന്ന് ലക്ഷണങ്ങൾ പലതും കോമൺ ആയി കാണാൻ കഴിയുന്നു എങ്കിലും. ചില ലക്ഷണങ്ങൾ ചില ഭാഗങ്ങൾ സൂചിപ്പിക്കുന്നത് ആണ്.