ഒരുവിധം വീടുകളിൽ എല്ലാം കാണുന്ന ഒന്നാണ് ഏലയ്ക്കാ ഭക്ഷണത്തിൽ മണത്തിനും രുചിക്കും വേണ്ടി ഉപയോഗിക്കുന്ന ഒന്നാണ് ഇത്. നമ്മുടെ എല്ലാ വീടുകളിൽ സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണ് ഏലക്കാ എങ്കിലും ഇതിന്റെ ആരോഗ്യഗുണങ്ങൾ എല്ലാവർക്കും അറിയണമെന്നില്ല. ഇതിലെ ആരോഗ്യ സൗന്ദര്യ ഗുണങ്ങൾ നിരവധിയാണ്. പലതരത്തിലുള്ള രോഗങ്ങൾക്കും നല്ലൊരു പ്രതിവിധി കൂടിയാണ് ഏലയ്ക്കാ.
എന്നാൽ പലരും ഇതിനെ അവഗണിക്കുകയാണ്. ഇതുപോലെ ഏലയ്ക്ക ഉപയോഗിക്കുമ്പോൾ ചെയ്യേണ്ട ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഇത് അൽപം ചൂടുവെള്ളത്തിൽ ഇട്ട് ഉപയോഗിച്ച് എന്തെല്ലാം ആരോഗ്യഗുണങ്ങൾ ലഭിക്കുമെന്ന് നോക്കാം. ഏലക്ക യുടെ ആരോഗ്യ ഗുണത്തേക്കാൾ ആധാരം നിൽക്കുന്നത് അത് എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചാണ്.
എന്തെല്ലാം ആരോഗ്യഗുണങ്ങൾ ആണ് ചൂടുവെള്ളത്തിൽ ഇട്ട് ഉപയോഗിക്കുമ്പോൾ ലഭിക്കുന്നത് എന്ന് നോക്കാം. ദഹനപ്രശ്നങ്ങൾ മാറ്റാൻ ഏലയ്ക്കാ വളരെ നല്ലതാണ്. വെറുതെ പച്ചക്ക് കഴിക്കുന്നതും ഗുണം ചെയ്യുന്നതാണ്. ഞൊടി യിടക്കുള്ളിൽ ദഹനസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാൻ ഏലക്ക ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. അതുപോലെ തന്നെ മറ്റൊരു പ്രശ്നമാണ് വായിലെ ദുർഗന്ധം.
ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ ഏലക്കായുടെ ആന്റി പ്രോപ്പർട്ടീസ് സഹായകരമാണ്. നെഞ്ചിരിച്ചിൽ ഗ്യാസ്ട്രബിൾ തുടങ്ങിയ പ്രശ്നങ്ങൾ മാറ്റിയെടുക്കാനും വളരെ സഹായകരമായ ഒന്നാണ് ഇത്. ശ്വസന സംബന്ധമായ പ്രശ്നങ്ങളും പലപ്പോഴും പലപ്പോഴും പല രീതിയിൽ നമ്മേ ബാധിക്കുന്നുണ്ട്. എന്നാൽ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാനും ശ്വസനം കൃത്യമായി നടക്കാനും ഇത് വളരെ സഹായകരമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.