പ്ലാസ്റ്റിക് കവർ ഒരു വിധം എല്ലാവരുടെയും വീട്ടിൽ ഉണ്ടാകും. പലപ്പോഴും വെറുതെ കളയുന്ന പ്ലാസ്റ്റിക് കവർ ഉപകാരപ്രദമായ രീതിയിൽ ഉപയോഗിച്ചാലോ. ഇന്ന് ഇവിടെ പറയുന്നത് പ്ലാസ്റ്റിക് കവർ ഉപയോഗിച്ച് എങ്ങനെ ഗ്ലൗസ് തയ്യാറാക്കാം എന്നതിനെക്കുറിച്ചാണ്. മാർക്കറ്റിൽ നിന്ന് വാങ്ങുന്ന പോലെതന്നെ ഗ്ലൗസുകൾ നമുക്ക് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്.
ഇതിനായി നമുക്ക് വേറെ ഒന്നും ആവശ്യമില്ല. നമ്മുടെ വീട്ടിൽ തന്നെ ലഭ്യമായ പ്ലാസ്റ്റിക് കവറുകൾ ഉണ്ടായാൽ മതി. ഏതു തരത്തിലുള്ള പ്ലാസ്റ്റിക് കവർ വേണമെങ്കിൽ ഇതിനുവേണ്ടി ഉപയോഗിക്കാവുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാം എന്ന് നോക്കാം. സാധാരണ ഒരു പ്ലാസ്റ്റിക് കവർ എടുക്കുക. പിന്നീട് ഇതിന് ആവശ്യമുള്ളത് കട്ടിയുള്ള ഒരു പേപ്പർ ആണ്.
ഇതിൽ ഗ്ലൗസ് ഷേപ്പിൽ വരച്ചെടുക്കുക. നമ്മുടെ കയ്യിനേക്കാൾ കുറച്ചു വലിപ്പത്തിൽ വേണം ഇത് തയ്യാറാക്കാൻ. പിന്നീട് വരച്ച ഭാഗം മുറിച്ച് എടുക്കുക. പിന്നീട് ഏത് കവർ ഉപയോഗിച്ചാണ് ഗ്ലൗസ് തയ്യാറാക്കുന്നത് അത് എടുക്കുക. പിന്നീട് അതിനു മുകളിൽ കട്ട് ചെയ്ത് എടുത്ത കട്ടിയുള്ള പേപ്പർ വച്ച് കൊടുക്കുക. പിന്നീട് അതിന്റെ ഷേപ്പിൽ കവറിൽ വരച്ചു കൊടുക്കുക.
പിന്നീട് ചെറിയ ഗ്യാപ്പ് വിട്ടുകൊടുത്ത ശേഷം കട്ട് ചെയ്ത് എടുക്കുക. പിന്നീട് ഇതിനു മുകളിൽ പേപ്പർ വച്ചശേഷം അയൺ ബോക്സ് ഉപയോഗിച്ച് സൈഡ് ഉരുക്കി കൊടുക്കുക. വളരെ എളുപ്പത്തിൽ നിങ്ങൾക്ക് വീട്ടിൽ തന്നെ തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.