ചക്ക ഇഷ്ടപ്പെടാത്തവരായി ആരാണ് അല്ലേ. ചക്ക സീസണായാൽ പിന്നെ വീട്ടിൽ എന്നും ചക്ക തോരൻ ചക്ക അവിയൽ ചക്കപ്പുഴുക്ക് ചക്കക്കുരു കറി എന്നിവയായിരിക്കും ഉണ്ടാവുക. എന്നാൽ ചക്ക തൊലി കളയുക എന്നത് ഒരു ബുദ്ധിമുട്ടുള്ള കാര്യമാണ്. ചക്ക ഇടിച്ചക്ക ആണെങ്കിലും കടച്ചക്ക ആണെങ്കിലും തൊലി കളയുക എന്നത് പ്രയാസമുള്ള കാര്യമാണ്.
വീട്ടമ്മമാർക്ക് ഇത് വലിയ ഒരു പ്രയാസം തന്നെയാണ്. കഴിക്കാൻ നല്ല ടേസ്റ്റ് ആയിരിക്കും. ഇടിച്ചക്ക തോരൻ ഇടിച്ചക്ക മെഴുക്കുപുരട്ടി എല്ലാം ഇഷ്ടമുള്ള വരാണ് എല്ലാവരും. മാത്രമല്ല ഒട്ടും വിഷമില്ലാത്ത ലഭിക്കുന്ന ഒന്നാണ് ഇവയെല്ലാം. വെറുതെ ഒറ്റ സെക്കൻഡിൽ തന്നെ ഇതിന്റെ തൊലി എങ്ങനെ കളയാം എന്നു നോക്കാം.
ആദ്യം തന്നെ ചക്കയുടെ ഞെട്ടിന്റെ ഭാഗം ചെത്തി കളയുക. ശേഷം ഇത് രണ്ടായി മുറിക്കുക. പെട്ടെന്ന് നിറവ്യത്യാസം വരുന്ന ഒന്നാണ് ഇത്. നന്നായി കഷ്ണങ്ങളാക്കി മാറ്റുക. ഇത് നന്നായി വെള്ളത്തിലിട്ട് കഴുകി വയ്ക്കുക. പിന്നീട് ഒരു കുക്കറിൽ ഉപ്പ് വെള്ളം എടുക്കുക.
ഇതിലേക്ക് മുറിച്ചു വച്ച ചക്ക ഇട്ടു കൊടുക്കുക. പിന്നീട് ഇത് രണ്ടു വിസിൽ അടിച്ചശേഷം ഓഫാക്കുക. പിന്നീട് ചൂടാറിയശേഷം വളരെ എളുപ്പത്തിൽ ചക്കയുടെ തൊലി കളയാൻ സാധിക്കുന്നതാണ്. ഇനി നിങ്ങൾക്ക് വളരെ എളുപ്പത്തിൽ ചക്കയുടെ തൊലി കളയാവു ന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.