ആരെയും കണ്ണീരിൽ ആഴ്ത്തുന്ന വാർത്തയാണ് ഇപ്പോൾ സിനിമ മേഖലയിൽ നിന്ന് വന്നിരിക്കുന്നത്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടൻ അന്തരിച്ച വാർത്തയാണ് കുറച്ച് നിമിഷങ്ങൾക്കു മുൻപ് വന്നിരിക്കുന്നത്. മലയാള സിനിമാ ലോകത്തിന് ഇത് തീരാനഷ്ടം എന്ന് തന്നെ പറയാം. മലയാളികളുടെ പ്രിയനടൻ ജി കെ പിള്ള അന്തരിച്ച വാർത്തയാണ് ആരാധകരെയും സഹ താരങ്ങളുടേയും കണ്ണു നിറച്ചത്.
97 വയസ്സായിരുന്നു അദ്ദേഹത്തിന്. തിരുവനന്തപുരത്ത് വീട്ടിൽ വച്ചായിരുന്നു ഇദ്ദേഹത്തിന്റെ അന്ത്യം. 1954 ഇൽ പുറത്തിറങ്ങിയ സ്നേഹസീമ എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തിലേക്ക് എത്തിയ താരം ഇതുവരെ 325 ലധികം മലയാളസിനിമകളിൽ വേഷമിട്ടിട്ടുണ്ട്. വില്ലൻ വേഷങ്ങൾ ചെയ്താണ് ജി കെ പിള്ള മലയാള സിനിമ ലോകത്ത് ശ്രദ്ധനേടുന്നത്. എൺപതുകളുടെ അവസാനം വരെ സിനിമാമേഖലയിൽ സജീവമായിരുന്നു അദ്ദേഹം.
2005 മുതലാണ് ഇദ്ദേഹം ടെലിവിഷൻ പരമ്പരകളിൽ അഭിനയിക്കാൻ തുടങ്ങിയത്. കടമറ്റത്ത് കത്തനാർ ആയിരുന്നു ഇദ്ദേഹത്തിന്റെ ആദ്യ സീരിയൽ. സ്വകാര്യ ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന കുങ്കുമപ്പൂവ് എന്ന സീരിയലിൽ ഇദ്ദേഹം ചെയ്ത കഥാപാത്രം കുടുംബ പ്രേക്ഷകർക്കിടയിൽ ഇദ്ദേഹത്തെ പ്രിയങ്കരനാക്കി. അശ്വമേധം ആരോമലുണ്ണി ചൂള ആനക്കളരി തുടങ്ങി കാര്യസ്ഥൻ വരെ നിരവധി സിനിമകളിൽ.
താരത്തിന് തന്റെ തായ മികവ് തെളിയിക്കാൻ കഴിഞ്ഞിട്ടുണ്ട്. തന്റെ കഥാപാത്രം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. എന്തായാലും മലയാള സിനിമാലോകത്തിന് തീരാനഷ്ടം തന്നെയാണ് പ്രിയ നടന്റെ വിയോഗം. നിരവധി താരങ്ങളാണ് ഇദ്ദേഹത്തിന് ആദരാഞ്ജലികൾ നേർന്നത്. പ്രിയ നടൻ ജികെ പിള്ളയ്ക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.