കണ്ണു നിറഞ്ഞ് ഒരു നായ… കാരണം അറിഞ്ഞപ്പോൾ കണ്ടു നിന്നവരുടെ ചങ്ക് പിടഞ്ഞു…

കണ്ണ് നിറഞ്ഞു നിൽക്കുന്ന ഒരു നായയുടെ ദൃശ്യങ്ങളാണ് ഇവിടെ കാണാൻ കഴിയുക. നമുക്കറിയാം മനുഷ്യനോട് ഏറ്റവും അടുത്ത് ഇടപെടുന്ന ഒരു മൃഗമാണ് നായ. നിരവധി ഗുണങ്ങൾ നായ മൂലം ഉണ്ടാകുന്നുണ്ട്. ഒരുനേരത്തെ അന്നം നൽകിയാൽ അതിന്റെ നന്ദി ജീവിതകാലം മുഴുവൻ കാണിക്കുന്നവരാണ് ഇവർ. അത്തരത്തിലുള്ള നായയുടെ കണ്ണ് നിറയ്ക്കുന്ന രംഗങ്ങളാണ് ഇവിടെ കാണാൻ കഴിയുക.

സോഷ്യൽ മീഡിയ മുഴുവൻ വൈറലായ ഒരു വീഡിയോ ആണ് ഇത്. ഏജ് എന്ന നായയെ ഷെൽട്ടർ ഹോമിൽ ഉപേക്ഷിച്ചു അതിന്റെ യജമാനൻ പോയി. പിന്നീടുള്ള ദൃശ്യങ്ങളാണ് ഇവിടെ കാണാൻ കഴിയുക. തന്നെ തന്റെ യജമാനൻ ഉപേക്ഷിച്ചു എന്നു മനസ്സിലാക്കിയ നായ ഒരു മനുഷ്യനെ പോലെ കരയുന്ന ദൃശ്യങ്ങളാണ് ഇവിടെ കാണാൻ കഴിയുക. ഷെൽട്ടർ ഹോമിലെ ജീവനക്കാരാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്.

https://youtu.be/txxcCs7PhX0

ആഹാരം കഴിക്കുന്നില്ല എപ്പോഴും കരച്ചിൽ എന്തൊക്കെ ചെയ്തിട്ടും അവൻ കരച്ചിൽ നിർത്തുന്നില്ല ജീവനക്കാർ സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കു വെച്ചതോടെ വീഡിയോ വൈറലായി. ഇത് കണ്ട് നായയെ ദത്തെടുക്കാൻ വേണ്ടി ഒരുപാട് പേരാണ് താല്പര്യം അറിയിച്ചത്. ദിവസങ്ങൾക്കകം തന്നെ ഒരു കുടുംബം നായയെ ദത്തെടുത്തു. ആ നായയുടെ വിശ്വാസം നേടിയെടുക്കാൻ ആറുമാസത്തോളം വേണ്ടിവന്നു.

പുതിയ യജമാനൻ പറഞ്ഞു. ഇപ്പോൾ അവൻ സന്തോഷമായി ഇരിക്കുന്നു. ഇങ്ങനെ ഉപേക്ഷിക്കാൻ വേണ്ടിയാണെങ്കിൽ ഒരിക്കലും നായ്ക്കളെ വളർത്തരുത് എന്നാണ് പലരും സോഷ്യൽ മീഡിയയിൽ കുറിച്ചത്. അതിനു കാരണവും പറയുന്നുണ്ട്. നായ്ക്ക് സ്നേഹിക്കാൻ മാത്രമേ അറിയൂ അവരെ സ്നേഹം നൽകി വഞ്ചിക്കരുത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *