ഉള്ളിയും പുളിയും ചേർത്തുള്ള ഈയൊരു ചമ്മന്തി മതി എത്ര ചോറ് വേണേലും കഴിക്കാം. ഒരു കാരണവശാലും ഇത് അറിയാതിരിക്കല്ലേ.

ഏതു പ്രായക്കാരും ഒരുപോലെ കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒന്നാണ് ചമ്മന്തി. പലതരത്തിലുള്ള ചമ്മന്തികളാണ് ഉള്ളത്. ഉള്ളി ചമ്മന്തി മാങ്ങാ ചമ്മന്തി ചെമ്മീൻ ചമ്മന്തി എന്നിങ്ങനെ വിരലിൽ എണ്ണാൻ കഴിയാത്ത തരത്തിലുള്ള ചമ്മന്തികൾ ഉണ്ട്. അത്തരത്തിൽ വളരെയധികം രുചികരമാർന്നിട്ടുള്ള ഒരു ഉള്ളി ചമ്മന്തി ആണ് ഇതിൽ കാണുന്നത്. റെസിപ്പി വളരെയധികം ടേസ്റ്റി ആയിട്ടുള്ള റെസിപ്പി ആണ്. ഇതുണ്ടാക്കുന്നതിനു വേണ്ടി ഒരു പിടി ചുവന്നുള്ളി ആണ് ആവശ്യമായി വരുന്നത്.

ഈ ചുവന്നുള്ളി ചെറുതായി നീളത്തിൽ അരിഞ്ഞെടുക്കേണ്ടതാണ്. പിന്നീട് ഒരു പാൻ വച്ച് അതിലേക്ക് അല്പം വെളിച്ചെണ്ണ ഒഴിച്ചുകൊടുത്തു ഈ ചുവന്നുള്ളി ഇട്ടുകൊടുക്കാവുന്നതാണ്. ഏതൊരു ചമ്മന്തി ഉണ്ടാക്കുമ്പോഴും വെളിച്ചെണ്ണയാണ് നാം എടുക്കേണ്ടത്. എന്നാൽ മാത്രമേ ചമ്മന്തി രുചികരമാവുകയുള്ളൂ. ഉള്ളി നല്ലവണ്ണം വാടി വരുമ്പോൾ അതിലേക്ക് അഞ്ചാറ് അല്ലി വെളുത്തുള്ളി നീളത്തിൽ അരിഞ്ഞു ഇടേണ്ടതാണ്.

പിന്നീട് ഇത് നല്ലവണ്ണം മൂത്ത് ഗോൾഡൻ കളർ ആകുമ്പോൾ ഇതിലേക്ക് ആവശ്യത്തിന് മുളകുപൊടി ഇട്ടു കൊടുക്കേണ്ടതാണ്. പിന്നീട് ഫ്ലെയിം ഓഫ് ചെയ്യാവുന്നതാണ്. അതിനുശേഷം ചൂടാറി ഒരു മിക്സിയുടെ ജാറിലേക്ക് ഇത് ഇട്ട് കൊടുക്കേണ്ടതാണ്. മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുന്നതിനു മുമ്പ് അതിലെ എല്ലാ ജലാംശവും തുടച്ചു കളയേണ്ടതാണ്.

പിന്നീട് ഒരു നെല്ലിക്ക വലുപ്പത്തിലുള്ള വാളൻപുളിയും ഇതിലേക്ക് ഇട്ടു കൊടുക്കേണ്ടതാണ്. അതിനുശേഷം മിക്സിയുടെ ജാറിൽ ഒന്ന് അരച്ചെടുക്കേണ്ടതാണ്. നല്ലവണ്ണം പേസ്റ്റ് പോലെ അരച്ചെടുക്കേണ്ട ആവശ്യമില്ല. അതിനുശേഷം ഇതൊരു പാത്രത്തിലേക്ക് മാറ്റി ഇതിന് മുകളിലേക്ക് ആയി അല്പം പച്ച വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.