പല്ലുവേദനയെ അകറ്റാൻ ഇതിനുള്ള കഴിവ് മറ്റൊന്നിനുമില്ല…| Instant toothache pain relief

Instant toothache pain relief : വേദനകൾ സർവ്വ സാധാരണമായി തന്നെ നമ്മുടെ ജീവിതത്തിൽ കാണുന്ന ഒന്നാണ്. അത്തരത്തിൽ നമ്മെ ഏറെ ബുദ്ധിമുട്ടിക്കുന്ന ഒരു വേദനയാണ് പല്ലുവേദന. പല്ലെന്നു പറയുന്നത് ആഹാരം കഴിക്കുന്നതിന് നമ്മെ സഹായിക്കുന്ന ഒരു അവയവമാണ്. കഴിക്കുന്ന ആഹാരങ്ങൾ ശരിയായി ദഹിക്കണമെങ്കിൽ അത് നല്ലവണ്ണം ചവച്ചരച്ച് കഴിക്കേണ്ടതാണ്. പല്ലുകളാണ് ഈ ഒരു പ്രക്രിയ നടത്തുന്നത്. അതിനാൽ തന്നെ പല്ലുകളിൽ ഇൻഫെക്ഷനുകളോ നീർക്കെട്ടോ.

ഉണ്ടാക്കുകയാണെങ്കിൽ ശരിയായ വിധം ഭക്ഷണം കഴിക്കുവാനോ മറ്റും സാധിക്കാതെ വരുന്നു. അത്തരത്തിൽ പല്ലുകളിൽ ഭക്ഷണങ്ങളുടെ പദാർത്ഥങ്ങൾ കഴിക്കുന്നതിന്റെ ഫലമായോ ശുചിത്വം ഇല്ലാത്തതിന്റെ ഫലമായോ എല്ലാം ഇൻഫെക്ഷനുകളും മറ്റും കടന്നു വരികയും അത് വേദന സൃഷ്ടിക്കുകയും ചെയ്യുന്നു. അത്തരത്തിൽ ഇൻഫെക്ഷനും നീർക്കെട്ടും പല്ലിലെ കേടും എല്ലാം വേദന ഉണ്ടാക്കുമ്പോൾ.

നാം ഓരോരുത്തരും പെയിൻ കില്ലറുകൾ കഴിച്ചുകൊണ്ട് അതിനെ മറി കടക്കാൻ പരമാവധി ശ്രമിക്കാറാണ് പതിവ്. എന്നാൽ പെയിൻ കില്ലറുകൾ കഴിച്ചാലും കുറച്ചു കഴിയുമ്പോൾ വേദനകൾ വീണ്ടും വരുന്നതായി കാണാൻ സാധിക്കുന്നു. അത്തരത്തിൽ പല്ലുകളിൽ വേദന ഉണ്ടാകുമ്പോൾ പെയിൻ കില്ലറുകളെ ആശ്രയിക്കാതെ തന്നെ പല്ലുവേദന മാറ്റുന്നതിന് വേണ്ടിയുള്ള ചില ടിപ്പുകൾ ആണ് ഇതിൽ കാണുന്നത്.

അതിൽ ഏറ്റവും ആദ്യത്തെ എന്ന് പറയുന്നത് ഉപ്പുവെള്ളം വായയിൽ കവിൾ കൊള്ളുന്നതാണ്. ഇത്തരത്തിൽ ഉപ്പുവെള്ളം കവിൾ കൊള്ളുന്നത് വഴി നമ്മുടെ പല്ലിൽ ഉണ്ടാകുന്ന ഇൻഫെക്ഷനുകളും നീർക്കെട്ടും വളരെ പെട്ടെന്ന് തന്നെ ഇല്ലാതായിത്തീരുന്നു. മറ്റൊന്നാണ് ഗ്രാമ്പുവിന്റെ ഉപയോഗം. പല്ലുവേദന ഉണ്ടാകുമ്പോൾ ആ ഭാഗത്ത് ഗ്രാമ്പൂ അല്പനേരം കടിച്ചു വയ്ക്കുകയാണെങ്കിൽ അത് നമുക്ക് പ്രകൃതിദത്ത മായിട്ടുള്ള ഒരു പെയിൻ കില്ലറായി മാറുന്നു. തുടർന്ന് വീഡിയോ കാണുക.