കിഡ്നിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ഇത്തരം കാര്യങ്ങളെ ആരും തിരിച്ചറിയാതെ പോകല്ലേ…| Kidney function malayalam

Kidney function malayalam : നമ്മുടെ ശരീരത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒരു അവയവമാണ് കിഡ്നി. ഒരു ജോഡിയും കിഡ്നി ആണ് നമ്മുടെ ശരീരത്തിൽ ഉള്ളത്. ഈ കിഡ്നി നമ്മുടെ ശരീരത്തിലെ വേസ്റ്റ് പ്രോഡക്ടുകളെ പുറന്തള്ളുന്ന ഒരു അവയവമാണ്. അത്തരത്തിൽ നമ്മുടെ രക്തത്തെ ശുദ്ധീകരിക്കുന്ന ഈ കിഡ്നിയുടെ പ്രവർത്തനം നിലയ്ക്കുകയാണെങ്കിൽ അത് നമ്മുടെ ജീവനെ ഇല്ലായ്മ ചെയ്യുന്നു. അതിനാൽ തന്നെ നാം വളരെയധികം സംരക്ഷിക്കേണ്ട ഒരു അവയവം ആണ് കിഡ്നി. കിഡ്നിയെ പലതരത്തിലുള്ള.

രോഗങ്ങളാണ് ഇന്ന് ബാധിക്കുന്നത്. ജീവിതശൈലി രോഗമായ പ്രമേഹമാണ് കിഡ്നി ഫെയിലിയറിന്റെ ഏറ്റവും വലിയ കാരണം. അത്തരത്തിൽ കിഡ്നി രോഗങ്ങൾ ഒരിക്കലും വരാതിരിക്കാൻ നാം ഓരോരുത്തരും ജീവിതത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചാണ് ഇതിൽ കാണുന്നത്. പ്രമേഹ രോഗികളിൽ ഏറ്റവുമധികം കിഡ്നി ഡിസീസസ് കാണുന്നതിനാൽ തന്നെ അവരാണ് ഇത് ഏറ്റവും അധികം ശ്രദ്ധിക്കേണ്ടത്. അതിനാൽ തന്നെ അവർ അവരുടെ കൂടിയ പ്രമേഹത്തെ വളരെ.

പെട്ടെന്ന് തന്നെ കുറയ്ക്കാൻ ശ്രമിക്കേണ്ടതാണ്. അതുപോലെ തന്നെ മറ്റൊന്നാണ് ഹൈപ്പർടെൻഷൻ. രക്തസമ്മർദ്ദം ഉള്ള രോഗികൾ ആണെങ്കിൽ അവരും വളരെ പെട്ടെന്ന് തന്നെ ജീവിതശൈലിയിലൂടെയും മരുന്നുകളിലൂടെയും അതിനെ മറികടക്കേണ്ടതാണ്. അതുപോലെ തന്നെ രക്തസമ്മർദ്ദം കൂടുതലായി ഉള്ളവരാണെങ്കിൽ അവർ അത് കുറച്ചുകൊണ്ട് കിഡ്നിയുടെ പ്രവർത്തനത്തെ.

സംരക്ഷിക്കേണ്ടതാണ്. അതുപോലെ തന്നെ കിഡ്നി സംരക്ഷണത്തിന് വേണ്ടി നാമൊരു ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് അമിതമായി മരുന്നുകൾ കഴിക്കാതിരിക്കുക എന്നുള്ളത്. ആന്റിബയോട്ടിക്കുകൾ സ്റ്റിറോയിഡുകൾ വേദനസംഹാരികൾ എന്നിവ അളവിൽ കൂടുതലായി ശരീരത്തിൽ എത്തുമ്പോൾ അത് കിഡ്നിയിൽ അടിഞ്ഞു കൊടുക്കുകയും അത് കിഡ്നിയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.