Nasal polyp symptoms and signs : കുട്ടികളും മുതിർന്നവരും ഒരുപോലെ തന്നെ നേരിടുന്ന ഒരു ആരോഗ്യ പ്രശ്നമാണ് മൂക്കിലെ ദശ. നാം ശ്വസനം എന്ന പ്രക്രിയ നടത്തുന്നത് മൂക്കിലൂടെ ആയതിനാൽ തന്നെ മൂക്കിൽ ദശ വളരുമ്പോൾ നമ്മുടെ ശ്വസനത്തെ അത് പ്രതികൂലമായി ബാധിക്കുന്നു. അതുവഴി ശ്വാസതടസം നേരിടുന്നു. കുട്ടികളിലെ ശ്വാസ തടസ്സത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാരണമാണ് ഇത്. ഉണ്ടാകുമ്പോൾ നിർത്താതെയുള്ള ജലദോഷം ഓരോരുത്തരുടെയും കാണുന്നു.
എത്ര തന്നെ മരുന്നുകൾ കഴിച്ചാലും വിട്ടുമാറാതെ ജലദോഷം തുടരുന്നതായി കാണാൻ സാധിക്കുന്നു. അതോടൊപ്പം തന്നെ കഫക്കെട്ട് കൂർക്കം വലി എന്നിങ്ങനെയുള്ള അവസ്ഥകളും കാണുന്നു. ഇത്തരത്തിലുള്ള മൂക്കിലെ ദശയ്ക്ക് നാം പ്രധാനമായും ചെയ്യുന്നത് സർജറിയാണ്. ശ്വസനത്തെ തടസ്സപ്പെടുത്തുന്ന ദശയേ പൂർണ്ണമായും സർജറിലൂടെ നീക്കം ചെയ്യുകയാണ് ചെയ്യുന്നത്.
എന്നാൽ എല്ലാ മൂക്കിലെ ദശക്കും സർജറി ആവശ്യമില്ല. ചിലരിൽ ഉണ്ടാകുന്ന മൂക്കിലെ ദശ സർജറി കൂടാതെ തന്നെ നീക്കം ചെയ്യാൻ സാധിക്കും. അത്തരം കാര്യങ്ങളെക്കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. നമ്മുടെ മൂക്കിൽ പലതരത്തിലുള്ള അണുബാധകളും അലർജിയുടെ പ്രശ്നവും എല്ലാം ഉണ്ടാകുമ്പോൾ ഉള്ള ഒരു അവസ്ഥയാണ് മൂക്കിലെ ദശ എന്ന് പറയുന്നത്. ഇത്തരത്തിൽ ഇൻഫെക്ഷൻ ഉണ്ടാകുമ്പോൾ.
മൂക്കിലെ ദശയിൽ നീർക്കെട്ട് ഉണ്ടാകുന്ന അവസ്ഥയാണ് ഇത്. ഇത്തരത്തിൽ നീർക്കെട്ട് ഉണ്ടാകുമ്പോൾ അത് തടിച്ചുവീർത്ത് ശ്വസനം തടസ്സപ്പെടുത്തുന്നു. ചുവന്ന തുടുത്തായിരിക്കും ഇത് കാണുവാൻ സാധിക്കുന്നത്. രണ്ടുവിധത്തിലാണ് മൂക്കിലെ ദശ ഉള്ളത്. ചിലത് ജെല്ലി പോലെ ആയിരിക്കും ഉണ്ടാവുക. ചിലത് നല്ലവണ്ണം കട്ടിയുള്ള ടൈപ്പ് ആയിട്ടും കാണാൻ സാധിക്കും. തുടർന്ന് വീഡിയോ കാണുക.