സ്ത്രീകളിലെ വിട്ടുമാറാത്ത അടിവയർ വേദനയുടെ യഥാർത്ഥ കാരണങ്ങളെ ആരും തിരിച്ചറിയാതെ പോകരുതേ.

നാം ഓരോരുത്തരും സർവ്വസാധാരണമായി കാണുന്ന ഒരു ശാരീരിക വേദനയാണ് വയറുവേദന. ശരിയായ വിധം കഴിക്കുന്ന ഭക്ഷണങ്ങൾ ദഹിക്കാത്തത് മൂലവും മറ്റും വയറുവേദനകൾ ഓരോരുത്തരിലും ഉണ്ടാകുന്നു. അതുപോലെ തന്നെ ആർത്തവ സമയങ്ങളിലും സ്ത്രീകളിൽ വയറുവേദന സർവസാധാരണമായി തന്നെ കാണുന്നു. അത്തരത്തിൽ സ്ത്രീകളിൽ കാണുന്ന ഒന്നാണ് അടിവയറ്റിലെ വേദന. ഇത് പിരീഡ് തുടങ്ങുന്നതിന് മുൻപായിട്ടും ആർത്തവം കഴിഞ്ഞതിനുശേഷം അടിവയറ്റിൽ ഉണ്ടാകുന്ന.

അസഹ്യമായ വേദന അല്ലെങ്കിൽ കനമാണ്. ഇതിനെ പെൽവിക് കൺജെക്ഷൻ എന്ന് പറയുന്നത്. ഇത് കൂടുതലായും മുപ്പതകൾ കഴിഞ്ഞുള്ള സ്ത്രീകൾക്കാണ് കാണുന്നത്. ഒന്ന് രണ്ട് പ്രസവങ്ങൾ കഴിഞ്ഞതിനുശേഷം ആണ് ഇത്തരത്തിൽ അടിവയറ്റിൽ വേദനയും കനവും എല്ലാം ഉണ്ടാകുന്നത്. ഇത്തരത്തിൽ ഉണ്ടാകുന്ന അടിവയറ്റിലെ വേദന ആർത്തവ വിരാമത്തിനുശേഷം തനിയെ തന്നെ ഇല്ലാതായിത്തീരുന്നു. ഇത്തരമൊരു അവസ്ഥയിൽ നാം ഡോക്ടറെ കാണുകയാണെങ്കിൽ അൾട്രാസൗണ്ട് സ്കാനാണ് ഇതിനായി ചെയ്യുക.

ഇത്തരത്തിലുള്ള അടിവയർ വേദനകൾക്ക് അൾട്രാസൗണ്ട് എടുക്കുമ്പോൾ അതിൽ യാതൊരു തരത്തിലുള്ള കുഴപ്പം ഗർഭപാത്രത്തിന് അതിന്റെ ഓവറികൾക്കോ കാണാൻ സാധിക്കുകയില്ല. ഒരു തരത്തിലുള്ള മുഴകളും അവിടെ ഉണ്ടായിരിക്കുകയില്ല. എന്നാൽ ഇത്തരത്തിലുള്ള സ്കാനിങ്ങിലൂടെ നമുക്ക് വയറിനെ അടിവശത്തായി ഞരമ്പുകൾ വീർത്തു തടിച്ച് ഇരിക്കുന്നതായി കാണാൻ സാധിക്കും.

അശുദ്ധ രക്തം കെട്ടിക്കിടക്കുന്നതിനാലാണ് ഇത്തരത്തിൽ ഞരമ്പുകൾ വീർത്ത തടിച്ചിരിക്കുന്നത്. ഇത് പല കാരണങ്ങളാൽ ഉണ്ടാകാം. ഗർഭസ്ഥ സമയത്ത് നല്ലവണ്ണം രക്തയോട്ടം ഉണ്ടാകുന്ന ആ രക്തക്കുഴലുകളിൽ പിന്നീട് രക്തോട്ടം കുറയുന്നത് വഴി ഉണ്ടാകാം. അതുപോലെ തന്നെ സ്ത്രീ ഹോർമോൺ ആയ ഈസ്ട്രജൻ ഹോർമോണിന്റെ അമിതമായ ഉത്പാദനം വഴിയും ഇത്തരം ഒരു അവസ്ഥ ഉണ്ടാകുന്നു. തുടർന്ന് വീഡിയോ കാണുക.