ജീവിതശൈലി രോഗങ്ങൾ നമ്മെ ബുദ്ധിമുട്ടിക്കുന്ന കാലഘട്ടമാണ് ഇത്. നമ്മുടെ ജീവിതരീതിയിലും ആഹാരരീതിയിലും വന്നിട്ടുള്ള മാറ്റങ്ങളാണ് ഇത്തരത്തിലുള്ള രോഗങ്ങൾ നമ്മിൽ ഉണ്ടാകുന്നതിനെ കാരണമാകുന്നത്. അത്തരത്തിലുള്ള ജീവിതശൈലി രോഗങ്ങളിൽ ഇന്ന് ഏറ്റവുമധികം ആളുകൾ നേരിടുന്ന ഒരു പ്രശ്നമാണ് തൈറോയ്ഡ്. തൈറോയ്ഡ് ഗ്രന്ഥി എന്നു പറയുന്നത് നമ്മുടെ ശരീരത്തിന് ഊർജ്ജം പകർന്നു നൽകുകയും ചില ഹോർമോണുകൾ ഉത്പാദിപ്പിക്കുകയും ചെയ്യുന്ന ഒരു ഗ്രന്ഥിയാണ്.
നമ്മുടെ ശരീരത്തിന് ആവശ്യമായ ഊർജ്ജം നൽകുന്നതോടൊപ്പം തന്നെ ദഹനപ്രക്രിയയെ ഉത്തേജിപ്പിക്കുന്നതിനും സഹായകരമാണ്. ഈ ഗ്രന്ഥിയിൽ രണ്ടുവിധത്തിലുള്ള ഹോർമോണുകളാണ് ഉൽപ്പാദിപ്പിക്കുന്നത്. ടി ത്രീ ടി ഫോർ എന്നിങ്ങനെയുള്ള ഹോർമോണുകൾ ഉത്പാദിപ്പിക്കുമ്പോൾ അതിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകളാണ് തൈറോയ്ഡ് രോഗങ്ങളായി മാറുന്നത്. ഇന്നത്തെ കാലഘട്ടത്തിൽ ഒട്ടനവധി ആളുകൾക്ക് തൈറോയ്ഡ് രോഗം ഉണ്ടെങ്കിലും പകുതിയിലേറെ ആളുകൾക്ക് അത് ഉണ്ടെന്ന് തിരിച്ചറിയാൻ സാധിക്കാത്ത അവസ്ഥയാണ് ഉള്ളത്.
കാരണം തൈറോയ്ഡ് രോഗങ്ങൾക്ക് പലതരത്തിലുള്ള ബുദ്ധിമുട്ടുകളാണ് ശരീരം പ്രകടമാക്കാറുള്ളത്. ശരീരഭാരം നല്ലവണ്ണം കുറഞ്ഞുവരുന്നതും ശരീരഭാരം നല്ലവണ്ണം കൂടി വരുന്നതും മുടികൊഴിച്ചിൽ സ്കിന്നിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ദഹനസംബന്ധമായ പ്രശ്നങ്ങൾ ക്ഷീണം ഉറക്കമില്ലായ്മ എന്നിങ്ങനെ ഒട്ടനവധി പ്രശ്നങ്ങൾ ആണ് തൈറോയ്ഡ് മൂലം ഓരോരുത്തരും അനുഭവിക്കുന്നത്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ തൈറോയ്ഡുമായി ബന്ധപ്പെട്ടവയാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട്.
അതിനെ ശരിയായ വിധം മാറ്റുന്നതിനെ പലതരത്തിലുള്ള മരുന്നുകളും നാം ഓരോരുത്തരും സ്വീകരിക്കാറുണ്ട്. എന്നിരുന്നാലും പലതരത്തിലുള്ള അസ്വസ്ഥതകളും കുറയാതെ തന്നെ ഓരോരുത്തരിലും കാണാറുണ്ട്. അതിനാൽ തന്നെ മരുന്നുകൾ എടുക്കുന്നതോടൊപ്പം തന്നെ ഭക്ഷണക്രമത്തിൽ നല്ല രീതിയിൽ മാറ്റങ്ങൾ കൊണ്ടുവന്നാൽ മാത്രമേ തൈറോയ്ഡ് രോഗങ്ങളെയും അവ വരുത്തിവെക്കുന്ന അസ്വസ്ഥതകളെയും മറികടക്കാൻ സാധിക്കുകയുള്ളൂ. തുടർന്ന് വീഡിയോ കാണുക.