ഇന്നത്തെ സമൂഹം ഏറ്റവും അധികം നേരിടുന്ന പ്രശ്നങ്ങൾ ആണ് ജീവിതശൈലി രോഗങ്ങൾ. അത്തരത്തിലുള്ള ജീവിതശൈലി രോഗങ്ങളിൽ ഏറ്റവും അധികം ആളുകൾ നേരിടുന്ന ഒരു പ്രശ്നമാണ് പ്രമേഹം. പണ്ടുകാലത്ത് അമ്പതുകളും അറുപതുകളും കഴിയുമ്പോൾ വരുന്ന ഈ രോഗം ഇന്നത്തെ കാലത്തെ കുട്ടികളിൽ വരെ സർവ്വസാധാരണമായി കാണുന്നു. പ്രമേഹം എന്നത് നമ്മുടെ ശരീരത്തിൽ അമിതമായി ഗ്ലൂക്കോസ് എത്തിപ്പെടുന്ന ഒരു അവസ്ഥയാണ്.
ഇത്തരത്തിൽ ഗ്ലൂക്കോസ് അമിതമായി എത്തിപ്പെടുകയും അത് നമ്മുടെ രക്തക്കുഴലുകളിലും മറ്റും അടിഞ്ഞു കൂടുന്ന ഒരു അവസ്ഥയാണ് പ്രമേഹം എന്ന് പറയുന്നത്. ഇത്തരത്തിലുള്ള പ്രമേഹം രണ്ടുവിധത്തിലാണ് ഉള്ളത്. ടൈപ്പ് വൺ ഡയബറ്റിക് ടൈപ്പ് ടു ഡയബറ്റിക്സ് ആണ് അവ. ടൈപ്പ് 1 ഡയബറ്റിക്സ് കുട്ടികളിൽ കാണുന്നവയാണ്. ഇത് ജനിതകപരമായി ഉണ്ടാകുന്നത് ആയതിനാൽ തന്നെ ഇതിനെ മറികടക്കുവാൻ സാധിക്കുകയില്ല.
എന്നാൽ ടൈപ്പ് ടു ഡയബറ്റിക്സ് അമിതമായി ഗ്ലൂക്കോസ് ശരീരത്തിൽ എത്തുന്നതിന്റെ ഫലമായി ഇൻസുലിൻ റെസിസ്റ്റൻസ് ഉണ്ടാകുന്ന ഒരു അവസ്ഥയാണ്. ഇൻസുലിൻ ആവശ്യമായി ഉണ്ടെങ്കിലും ശരീരത്തിലേക്ക് എത്തുന്ന ഷുഗറിന്റെ അളവ് കൂടുന്നത് വഴി അതിനെ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥയാണ് ഇത്. ഇന്നത്തെ സമൂഹങ്ങളിൽ ഏറ്റവും അധികമായി കാണുന്ന ഒരു പ്രമേഹവും ഇതുതന്നെയാണ്.
നാം കഴിക്കുന്ന അരിയാഹാരങ്ങൾഗോതമ്പ് റാഗി ബേക്കറി ഐറ്റംസുകൾ മൈദ എന്നിങ്ങനെ ഒട്ടനവധി അന്നജങ്ങൾ കഴിക്കുന്നത് വഴി ശരീരത്തിൽ അമിതമായി ഗ്ലൂക്കോസ് കണ്ടന്റ് എത്തുന്ന ഒരു അവസ്ഥയാണ് ഇത്. ഇത്തരത്തിൽ പ്രമേഹം ശരീരത്തിൽ കൂടി നിൽക്കുന്നതായി കാണുമ്പോൾ ഒട്ടുമിക്ക ആളുകളും ചോറ് മാറി ഗോതമ്പ് ആഹാരങ്ങൾ കഴിക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഇതൊരു തെറ്റിദ്ധാരണയാണ്. തുടർന്ന് വീഡിയോ കാണുക.