ഇന്നത്തെ ലോകം കാൻസറുകളുടെ ലോകമായി മാറി കഴിഞ്ഞിരിക്കുകയാണ്. അത്തരത്തിൽ ഇന്ന് നമ്മുടെ എല്ലാ ശരീരഭാഗങ്ങളെയും കാൻസർ കോശങ്ങൾ കാർന്നു തിന്നുകയാണ്. അവയിൽ പ്രധാനപ്പെട്ട ക്യാൻസറാണ് ഹെഡ് ആൻഡ് നെക്ക് കാൻസർ. ഇത്തരത്തിൽ കണ്ണിലും മൂക്കിലും വായിലും കാണുന്ന കാൻസർ പലതരത്തിലുള്ള ലക്ഷണങ്ങളാണ് ഉണ്ടാകുന്നത്. ക്യാൻസർ എന്ന് പറയുന്നത് ഒരു ഭാഗത്തെ കോശങ്ങൾ അനിയന്ത്രിതമായി പെറ്റു പെരുകുന്ന ഒരു അവസ്ഥയാണ്.
ഇത് വായിൽ ആണ് ഉണ്ടാകുന്നെങ്കിൽ വായയിലെ ചെറിയ പുണ്ണുകൾ ആയിട്ടാണ് ഇത് ആദ്യം പ്രത്യക്ഷപ്പെടുക.പിന്നീട് അപ്പുണ്ണികൾ മാറുകയും വീണ്ടും വീണ്ടും അത് വരുന്നതായി കാണുന്നു. പുണ്ണുകളെ പോലെ തന്നെ വായയിലെ ചെറിയ തടുപ്പുകളായും ഇത് പ്രത്യക്ഷപ്പെടുന്നു. ഇത്തരമൊരു അവസ്ഥയിൽ അതിനെ ശരിയായ വിധം ട്രീറ്റ് ചെയ്യുമ്പോഴാണ് അത് ക്യാൻസർ ആണ് എന്ന് തിരിച്ചറിയുന്നത്. അതുപോലെ തന്നെ തൊണ്ടയിലാണ് ക്യാൻസർ ഉണ്ടാകുന്നതെങ്കിൽ അത് ആദ്യം തൊണ്ടവേദന ആയും.
പിന്നീട് ശബ്ദം ശരിയായി വരാത്തതായും പ്രകടമാകുന്നു. കൂടാതെ മൂക്കിൽ ഉണ്ടാകുന്ന ക്യാൻസറുകൾ വലിയ രക്തസ്രാവം ഉണ്ടാക്കിയെങ്കിലും ചെറിയ രീതിയിലുള്ള രക്തത്തിന്റെ അംശം അവിടെ കാണാൻ സാധിക്കുന്നു. അതുപോലെ തന്നെ തൈറോയ്ഡ് ഗ്രന്ഥിയിലാണ് ക്യാൻസർ ഉണ്ടാകുന്നത് എങ്കിൽ അത് തൈറോയ്ഡ് ഗ്രന്ഥിയിലെ മുഴകൾ ആയിട്ടാണ് പ്രത്യക്ഷപ്പെടുക. ഇത്തരത്തിലുള്ള ഓരോ ലക്ഷണങ്ങളും അടിസ്ഥാനപ്പെടുത്തി ക്യാൻസറുകളെ നിർണയിക്കുന്നു.
ഇത്രയ്ക്കുള്ള ക്യാൻസറുകൾ കൂടുതലായി നമ്മുടെ സമൂഹത്തിൽ ഉണ്ടാകുന്നതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് പുകയിലയുടെ അമിതമായിട്ടുള്ള ഉപയോഗമാണ്. ഇന്നത്തെ സമൂഹം പുകയിലൊക്കെ അടിമകളായി കഴിഞ്ഞിരിക്കുന്ന വരാണ്. അതിനാലാണ് വളരെ പെട്ടെന്ന് തന്നെ തിരിച്ചറിയാവുന്ന ഇത്തരത്തിലുള്ള ഹെഡ് ക്യാൻസറുകൾ ഇന്നത്തെ സമൂഹത്തിൽ വ്യാപകമായി തന്നെ കാണുന്നത്. തുടർന്ന് വീഡിയോ കാണുക.