ജീവിതശൈലി രോഗങ്ങൾ കൊണ്ട് പൊറുതിമുട്ടിയിരിക്കുന്നവരാണ് ഇന്നത്തെ സമൂഹത്തിൽ ഉള്ളവർ. അവയിൽ തന്നെകോടാനുകോടി ആളുകളെ ബാധിച്ചിട്ടുള്ള ഒരു പ്രശ്നമാണ് പ്രമേഹം എന്നത്. നമ്മുടെ ശരീരത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടി നിൽക്കുന്ന ഒരു അവസ്ഥയാണ് ഇത്. ഇത്തരത്തിലുള്ള പ്രമേഹം രണ്ടുവിധത്തിലാണ് ഓരോരുത്തരിലും കാണുന്നത്. അവ ടൈപ്പ് വൺ ഡയബറ്റിക്‌സും ടൈപ്പ് ടുഡയബറ്റിക്‌സുമാണ്.
ടൈപ്പ് 1എന്ന് പറയുന്നത് ജനിതകപരമായി ഇൻസുലിൻ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടാത്ത ഒരു അവസ്ഥയാണ്. ഇതിനെ മറികടക്കാൻ മാർഗങ്ങൾ വളരെ കുറവാണ് ഉള്ളത്. എന്നാൽ ഇന്ന് ഒട്ടുമിക്ക ആളുകളെയും ബാധിച്ചിട്ടുള്ള ഒന്നാണ് ടൈപ്പ് ടു ഡയബറ്റിക്സ് എന്നത്. നമ്മുടെ ശരീരത്തിൽ ഇൻസുലിൻ ഉണ്ടെങ്കിലും ശരീരത്തിലേക്ക് എത്തുന്ന അമിതമായിട്ടുള്ള ഗ്ലൂക്കോസിനെ അലിയിപ്പിക്കാൻ കഴിയാതെ വരുന്ന ഒരു അവസ്ഥയാണ്. ഇതിനെ പൊതുവേ ഇൻസുലിൻ റെസിസ്റ്റൻസ് എന്നാണ് പറയുന്നത്.
ഇത്തരത്തിൽ ടൈപ്പ് ടു പ്രമേഹം കൂടുതലായും നാല്പതുകൾ കഴിയുന്ന വ്യക്തികളിലാണ് കാണുന്നത്. പണ്ടുകാലം മുതലേ ഇത് നിലനിന്ന് പോന്നിരുന്ന ഒരു പ്രശ്നമാണ്. എന്നാൽ പണ്ടുകാലത്ത് 60 ബാധിച്ചിരിക്കുന്ന ചെറുപ്പക്കാരിലും കാണുന്നു എന്നുള്ളതാണ് പ്രത്യേകത. ഈയൊരു പ്രമേഹം ഒരിക്കലും മാറ്റാൻ സാധിക്കുകയില്ല എന്നുള്ള മിഥ്യാധാരണ നമ്മുടെ ഇടയിൽ കേൾക്കുന്ന ഒന്നാണ്. എന്നാൽ ടൈപ്പ് ടു പ്രമേഹം ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ട് പൂർണമായും.
നമ്മുടെ ശരീരത്തിൽ നിന്ന് മാറ്റാൻ സാധിക്കുന്ന ഒന്നാണ്. ഇതുപോലെ തന്നെ പലതരത്തിലുള്ള മിഥ്യാധാരണകളും ഇന്ന് നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. അവയിൽ മറ്റൊന്നാണ് പ്രമേഹരോഗികൾ അരി ഭക്ഷണം മാറ്റി ഗോതമ്പ് കഴിക്കുക എന്നുള്ളത്. അരിയെ പോലെ തന്നെ ഗോതമ്പും കാർബോഹൈഡ്രേറ്റുകൾ ധാരാളം അടങ്ങിയിട്ടുള്ള ഭക്ഷ്യപദാർത്ഥങ്ങളാണ്.അതിനാൽ തന്നെ ഇതൊരു മിഥ്യാധാരണയാണ്. തുടർന്ന് വീഡിയോ കാണുക.