രോഗങ്ങൾ എപ്പോ വേണമെങ്കിലും നമ്മെ ബാധിക്കാവുന്നതാണ്. അത്തരത്തിൽ ഏത് കാലാവസ്ഥയിലും നമ്മെ ബാധിക്കുന്ന രോഗങ്ങളാണ് തലവേദന ചുമ പനി കഫക്കെട്ട് എന്നിങ്ങനെയുള്ളവ. ഇത്തരം രോഗങ്ങളുടെ ഒരു പ്രധാന കാരണമാണ് തലയിൽ ഉണ്ടാകുന്ന നീർക്കെട്ടുകൾ. ഇതിനെയാണ് സൈനസൈറ്റിസ് എന്ന് പറയുന്നത്. നാം ശ്വസിക്കുന്ന വായു കടത്തിവിടുന്ന ചില അറകൾ നമ്മുടെ മുഖത്തും തലയോട്ടിയിലും ഉണ്ട്.
ആ ഭാഗങ്ങളാണ് സൈനസ് എന്ന് പറയുന്നത്. ഇത് കണ്ണിന് താഴെ ആയിട്ടും മൂക്കിന്റെ സൈഡിൽ ആയിട്ടും നെറ്റിയിൽ ആയിട്ടും ഒക്കെ ഉണ്ട്. നാം ശ്വസിക്കുന്ന വായു ഇതിലൂടെയാണ് കടന്നു പോകുന്നത്. ഇത്തരത്തിലുള്ള സൈനസിന്റെ ഫംഗ്ഷൻ എന്ന് പറയുന്നത് നമ്മുടെ തലയോട്ടിയിലെ വെയ്റ്റ് ബാലൻസ് ചെയ്ത് പോവുക എന്നതാണ്. അതോടൊപ്പം തന്നെ നാം സംസാരിക്കുമ്പോൾ നമ്മുടെ ശബ്ദം വർദ്ധിപ്പിക്കാൻ സഹായിക്കുന്നതും ആണ് ഇത്.
അതുപോലെതന്നെ നാം ശ്വസിക്കുന്ന വായുവിനെ ഈർപ്പമുള്ളതാക്കാനും ഈ സൈനസിനെ കഴിവുണ്ട്. നാം ശ്വസിക്കുന്ന വായുവിലെ പൊടിപടലങ്ങളെ നശിപ്പിക്കാനും ഈ സൈനസിനെ കഴിവുണ്ട്. ഇത്തരം കാര്യങ്ങൾക്ക് വേണ്ടി സൈനസിലെ കോശങ്ങൾ കഫം റിലീസ് ചെയ്യാറുണ്ട്. ഈ കഫമാണ് ശ്വസിക്കുന്ന വായുവിൽ നിന്നും ഇത്തരത്തിലുള്ള പൊടിപടലങ്ങളെ നീക്കം ചെയ്യുന്നത്. ഈ കഫo മൂക്കിലെ ദ്വാരത്തിലൂടെ.
തന്നെയാണ് പുറന്തള്ളപ്പെടുന്നത്. ചില കാരണങ്ങളാൽ ഇത്തരത്തിൽ കഫത്തിന് മൂക്കിലൂടെ പുറന്തള്ളാൻ കഴിയാതെ വരുന്നു. ഇത്തരത്തിൽ ഉണ്ടാകുമ്പോൾ അത് നീർക്കെട്ടായി രൂപപ്പെടുന്നു. ഇതാണ് സൈനസൈറ്റിസ് എന്ന് പറയുന്നത്. ഇത് നമുക്ക് തലവേദന പനി ചുമ കഫംകെട്ട് എന്നിവ ഉണ്ടാക്കുന്നു. ഇത് ചിലവർക്ക് വളരെ വേഗം തന്നെ വിട്ടുമാറാറുണ്ട്. തുടർന്ന് വീഡിയോ കാണുക.