സമ്പത്തിന്റെയും ഐശ്വര്യത്തെയും ദേവതയാണ് ലക്ഷ്മി ദേവി. അതിനാൽ തന്നെ നാം ഓരോരുത്തരും ലക്ഷ്മിദേവിയെ ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്നു . അതുവഴി ദേവിയുടെ പ്രീതി പിടിച്ചു പറ്റുകയാണ് ചെയ്യുന്നത്. വെള്ളിയാഴ്ച ദിവസം ദേവി ആരാധിക്കുന്നത് അതീവ ശുഭകരമാണ്. ദേവിയെ ആരാധിക്കാനും പ്രാർത്ഥിക്കാനും ഏറ്റവും അനുയോജ്യമായ ദിവസമാണ് വരമഹാലക്ഷ്മിവ്രത ദിവസം. ഓഗസ്റ്റ് 25നാണ് വരുന്നത്.
അന്നേദിവസം ലക്ഷ്മി ദേവിയുടെ നാം പ്രത്യേകതരത്തിൽ പ്രാർത്ഥിക്കേണ്ടതാകുന്നു. അത്തരം കാര്യങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത് . അന്നേദിവസം ദേവിയെ പൂജിക്കുകയും ആരാധിക്കുകയും ചെയ്യുന്നവഴി നമ്മുടെ ജീവിതത്തിൽ ഉടനീളം ഐശ്വര്യവും സമ്പൽസമൃദ്ധിയും വന്ന് ഭവിക്കുന്നു. വരലക്ഷ്മി വ്രത ദിവസം നാം എന്ത് ആഗ്രഹിച്ചു പ്രാർത്ഥിക്കുന്നുവോ അതെല്ലാം ദേവി തന്നെ അനുഗ്രഹത്താൽ നമുക്ക് നേടിത്തരുന്നു.
വരലക്ഷ്മി വ്രതത്തിന്റെ തലേദിവസം മത്സ്യം മാംസം മദ്യം എന്നിവ പൂർണമായി ഉപേക്ഷിക്കേണ്ടതാണ്. വ്രത ദിവസം രാവിലെ തന്നെ നാം ഭക്ഷണം വെടിഞ്ഞ് വ്രതം ആരംഭിക്കേണ്ടതാണ്. സൂര്യോദയത്തിന് മുമ്പ് തന്നെ നാം ഓരോരുത്തരും ഉണർന്ന് ദേവിയെ പ്രാർത്ഥിക്കേണ്ടതാണ്. അന്നേദിവസം കുളിച്ച് ശുദ്ധിയായി ഉറങ്ങാതെ ഇരിക്കണം. അന്നേദിവസം ശരീര ശുദ്ധിയും മന ശുദ്ധിയും പ്രാപിച്ച് ഉറങ്ങാതെ ഇരിക്കേണ്ടതാണ്.
ദിവസം ഭക്ഷണങ്ങൾ ഒഴിവാക്കുകയും ഇള നീരോ പഴവർഗങ്ങളോ കഴിക്കാവുന്നതാണ്. വ്രതദിവസം വൈകുന്നേരം ദേവിക്ക് സമർപ്പിച്ച വസ്തുക്കൾ നമുക്ക് കഴിക്കാവുന്നതാണ് . വ്രതം എടുക്കുന്നവർ ആയാലും എടുക്കാത്തവർ ആയാലും ആ ദിവസത്തിന് മുൻപ് തന്നെ മത്സ്യം മാംസം ലഹരി എന്നിവ ഉപേക്ഷിക്കുകയും ശരീര ശുദ്ധിയും മനശുദ്ധിയും ചെയ്യണം. ഇത്തരത്തിൽ ചെയ്യാതിരിക്കുന്നത് വരെ ജീവിതത്തിൽ വളരെയധികം ദോഷങ്ങൾ വന്നു ഭവിക്കുന്നു. തുടർന്നു വീഡിയോ കാണുക.