നാമോരോരുത്തരും ഇന്ന് പല തരത്തിലുള്ള രോഗങ്ങളെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ്. പനി കഫംകെട്ട് തുടങ്ങി കൊറോണയെ വരെ നമ്മൾ അതിജീവിച്ചവരാണ്.ഇത്തരം രോഗങ്ങളെ വരാതിരിക്കാനും വന്നവയെ മാറാനുമായി നമുക്ക് നമ്മുടെ ശരീരത്തിൽ രോഗപ്രതിരോധശേഷി ധാരാളമായി വേണ്ടിയിരിക്കുന്നു. ഒരു വ്യക്തിക്ക് തന്നിൽ വരുന്ന എല്ലാ രോഗാവസ്ഥകളെയും പ്രതിരോധിക്കാനുള്ള ശേഷിയാണ് രോഗപ്രതിരോധശേഷി എന്ന് പറയുന്നത്. രോഗപ്രതിരോധശേഷി ഓരോരുത്തരുടെയും വ്യത്യസ്തമായിരിക്കും.
നാം കുഞ്ഞായിരുന്നപ്പോൾ കഴിക്കുന്ന അമ്മിഞ്ഞ പാലിലാണ് ഏറ്റവും അധികം രോഗപ്രതിരോധ ശേഷി നമുക്ക് ലഭിക്കുന്നത്. പിന്നീട് അങ്ങോട്ട് വളർന്നുവരുന്ന സാഹചര്യങ്ങളിൽ നാം കഴിക്കുന്ന ഓരോ ഭക്ഷണത്തിൽ നിന്നും നമുക്ക് ഈ പ്രതിരോധശേഷി ലഭിക്കുന്നു. ഇത് കൊണ്ട് മാത്രമേ നമുക്ക് പകർച്ചവ്യാധി മറ്റു അസുഖങ്ങളെയും മാറി കടക്കാനാവുകയുള്ളൂ. ഇതിനായി പ്രധാനമായും നമ്മൾ മഞ്ഞൾ ചെറുനാരങ്ങ തുളസി പേര എന്നിങ്ങനെയാണ് ആശ്രയിക്കുന്നത്. എന്നാൽ ഇതിനുമപ്പുറം പല രീതിയിലുള്ള ഭക്ഷണം കഴിക്കുന്നതിലൂടെ നമുക്ക് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ആകും.
അത്തരത്തിൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ഡ്രിങ്കാണ് ഇതിൽ പറയുന്നത്. ഇത് ശരിയായ രീതിയിൽ കഴിക്കുകയാണെങ്കിൽ എത്ര രോഗപ്രതി ഇല്ലാത്തവരിലും പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഇതിനായി നല്ലജീരകം പെരുംജീരകം തുളസിയില കുരുമുളക്, ഗ്രാമ്പൂ പട്ട ഏലക്കായ എന്നിവ ആവശ്യമാണ് .ഇവയിലെല്ലാം ധാരാളം ആന്റിഓക്സൈഡുകൾ അടങ്ങിയവയാണ്.
അതിനാൽ നമ്മൾ ശരീരത്തിലെ പ്രവർത്തനങ്ങൾക്ക് ഇത് വളരെ സഹായകരമാണ്.മേൽപ്പറഞ്ഞ പദാർത്ഥങ്ങൾ ചൂടാക്കി പൊടിച്ച് ചൂടുവെള്ളത്തിൽ അല്പം ഇട്ടു കുടിക്കുന്നതാണ് രോഗപ്രധിരോധശേഷി വർദ്ധിപ്പിക്കുന്നതിനുള്ള മാർഗം. ഈ ഡ്രിങ്ക് ഗർഭിണികളും മുലയൂട്ടുന്നവരും ഒഴിച്ച് ബാക്കിയെല്ലാവർക്കും കുടിക്കാവുന്നതാണ്.ഇത്തരത്തിൽ രോഗപ്രതിരോധശേഷി എളുപ്പത്തിൽ വർദ്ധിപ്പിക്കാൻ പറ്റുന്ന കാര്യങ്ങൾ ആരും അറിയാതെ പോകരുത്. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.