പുദീനയിലയുടെ ആരോഗ്യഗുണങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ വീട്ടിൽ തന്നെ വളർത്താവുന്ന ഒന്നാണ് ഇത്. അടുക്കളത്തോട്ടത്തിൽ നല്ല രീതിയിൽ കൃഷി ചെയ്ത് എടുക്കാൻ സാധിക്കും. നമ്മുടെ വീട്ടിലെ അത്യാവശ്യത്തിന് ഉപയോഗത്തിന് പുതിനയില സഹായകമാണ്. ആഹാരത്തിനും ഔഷധത്തിനും ഉപയോഗിക്കുന്ന ചെറിയ ഒരു സസ്യമാണ് പുതിനയില. ഇതിന്റെ ഇലകളിൽ പച്ച കർപ്പൂരത്തിന്റെ അംശമടങ്ങിയത് കൊണ്ട് തലവേദന കഫക്കെട്ട് മുതലായ അസുഖങ്ങൾക്ക് ഇത് ഉപയോഗിക്കുന്നുണ്ട്.
മെന്റൊൾ അഥവാ മിന്റ് എന്ന് അറിയപ്പെടുന്ന ഒന്നാണ് ഇത്. മണ്ണിൽ പടർന്നു വരുന്ന ഒരു ചെടിയാണ് ഇത്. പേപ്പർ മിന്റ് പൈനാപ്പിൾ മിന്റ് തുടങ്ങിയ പലതരം പുതിന ഇനങ്ങൾ കാണാൻ കഴിയും. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് പുതിനയെ കുറിച്ചാണ്. ഇതിന്റെ ആരോഗ്യ ഗുണങ്ങളെ കുറിച്ചും അതുപോലെതന്നെ ഇത് നമ്മുടെ വീട്ടിൽ വച്ച് പിടിപ്പിക്കുകയാണെങ്കിൽ ഇത് ചായ ഉണ്ടാക്കാനും അതുപോലെ തന്നെ ജ്യൂസ് ഉണ്ടാക്കാനും കറികളിൽ ചേർക്കാനും എല്ലാം തന്നെ വിഷമമായ പുതിന ഇനി ഉപയോഗിക്കേണ്ട ആവശ്യമില്ല. വളരെ എളുപ്പത്തിൽ തന്നെ സിമ്പിൾ ആയി വീട്ടിൽ ഉണ്ടാക്കിയെടുക്കാം.
ഇതിനെ അധികം സ്ഥലം ഒന്നും ആവശ്യമില്ല. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ വച്ച് പിടിപ്പിക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഇത് വീട്ടിൽ ഉണ്ടെങ്കിൽ ചെറിയ ചെറിയ അസുഖങ്ങൾക്കും അതുപോലെതന്നെ കറിക്കും ജ്യൂസ് ഉണ്ടാക്കാനും ചായ ഉണ്ടാക്കാനും എല്ലാം ഇത് വളരെയേറെ സഹായകരമാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഇത്തരത്തിലുള്ള ചില കാര്യങ്ങൾ കുറിച്ചാണ്. പുതിന കഴിക്കുമ്പോൾ ചെറിയ ഒരു മധുരവും പിന്നീട് തണുപ്പുമാണ് അനുഭവപ്പെടുക.
പുതിനയുടെ ഇലയിൽ അടങ്ങിയിട്ടുള്ള മെയിന്റോളാണ് ഇതിന് കാരണം. പടർന്നുനിലം പറ്റി കിടക്കുന്ന പുതിന കാശ്മീർ പൊതീന എന്ന് പറയാറുണ്ട്. മണവും ദഹന ശക്തിയും രുചിയും ലഭിക്കുന്ന ഒരു ഔഷധസസ്യമാണ് ഇത്. ഇറച്ചി കറി ബിരിയാണി എന്നിവ കഴിക്കുമ്പോൾ ഉണ്ടാകുന്ന ഗ്യാസ് വയറു സ്തംഭിക്കാൻ തുടങ്ങിയ പ്രശ്നങ്ങൾ ഇല്ലാതാക്കാൻ ഈ ചെടിയുടെ ഇല ചേർത്താൽ മതി. വേദന കുറയ്ക്കാൻ പ്രത്യേകമായി കഴിവുള്ള ഒരു ചെടി കൂടിയാണിത്. കാൽസ്യം ഇരുമ്പ് എന്നിവ നല്ലതുപോലെ ഉള്ളതിനാൽ കായിക അധ്വാനം ചെയ്യുന്നവർക്ക് ഏറ്റവും മികച്ച ഒരു ചെടിയാണിത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Easy Tips 4 U