പണ്ട് കാലങ്ങളിൽ പ്രായമായ വരില്ലായിരുന്നു കൂടുതലായി മുട്ടുവേദന കണ്ടിരുന്നത്. ഇന്നത്തെ കാലത്ത് ആവട്ടെ ചെറുപ്പക്കാരിലും ഇതിന് ഒട്ടും കുറവില്ല. 20 വയസ്സിനു മുകളിൽ ഉള്ള ആളുകൾക്ക് പോലും മുട്ട് വേദന കാണുന്നുണ്ട്. ഏത് പ്രായക്കാരിൽ ആയാലും മുട്ട് വേദന എന്നത് വളരെ അസ്വസ്ഥമാക്കുന്നു. നമുക്ക് ദൈനം ദിന കാര്യങ്ങൾ പോലും ചെയ്യാൻ കഴിയാത്ത അവസ്ഥ. ഇത് പലരെയും മാനസിക പരമായി ബുദ്ധിമുട്ടിക്കുന്നുണ്ട്. ഇത്തരത്തിലുള്ള മുട്ട് വേദന വന്നു കഴിഞ്ഞാൽ പലരും പല തരത്തിലുള്ള ടെസ്റ്റ് ചെയ്തു കഴിയുമ്പോൾ ടെസ്റ്റിൽ പ്രത്യേകിച്ച് കാരണങ്ങൾ കണ്ടെത്താൻ കഴിയാതെ വിഷമിക്കുന്നവരുണ്ട്.
അങ്ങനെ ചെയ്യുന്നവർക്ക് മുട്ട് വേദന വരുന്നതിന്റെ കാരണങ്ങൾ എന്തെല്ലാമാണ്. മുട്ട് വേദന വരാതിരിക്കാൻ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം മുട്ട് വേദനയ്ക്ക് വീട്ടിൽ ചെയ്യാൻ കഴിയുന്ന ഹോം റേമടി എന്തെല്ലാം ആണ് തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മുട്ടുവേദനയുടെ പ്രധാനപ്പെട്ട കാരണങ്ങൾ എന്തെല്ലാം ആണെന്ന് നമുക്ക് നോക്കാം. ഒന്ന് അമിതമായി ഭാരം. മിതമായ തടിയുള്ളവരിൽ മുട്ടുവേദന വരാനുള്ള സാധ്യത കൂടുതലാണ്.
കാരണം നമ്മുടെ ശരീരത്തിലെ മുഴുവൻ ഭാരവും താങ്ങി നിർത്തുന്നത് നമ്മുടെ മുട്ടുകളാണ്. അതുകൊണ്ടുതന്നെ സ്വാഭാവികമായും നമുക്ക് മുട്ട് വേദന വരാം. രണ്ടാമതായി പറയുന്നത് പ്രായാധിക്യമാണ്. നല്ല രീതിയിലുള്ള പ്രോപ്പർ ഡയറ്റ് വ്യായാമം എല്ലാം ഫോളോ ചെയ്യുന്ന ആളുകൾക്ക് പ്രായാധിക്ക്യം വന്നതുകൊണ്ട് മുട്ട് വേദന വരണമെന്നില്ല. മൂന്നാമതായി പറയുന്നത് വാതരോഗങ്ങളാണ്. ചെറിയ കുട്ടികൾ ആയിരിക്കുമ്പോൾ തന്നെ വാത സംബന്ധമായ അസുഖങ്ങൾ ഉള്ള ആളുകൾക്ക് മുട്ട് വേദന വരാം.
ഇനിയുള്ളത് ഒടിവ് ചതവ് തുടങ്ങിയ സ്റ്റേജുകൾ കഴിഞ്ഞവർക്ക് എന്തെങ്കിലും ആക്സിഡന്റ് പറ്റി ഓടിവുകൾ പറ്റി മാറിയവർക്ക് മുട്ടുവേദന വരാം. അതുപോലെതന്നെ കാൽസ്യത്തിന്റെ കുറവുള്ളവർക്കും മുട്ട് വേദന വരാറുണ്ട്. പ്രധാനമായി മറ്റൊരു കാരണം എന്ന് പറയുന്നത്. ഒരു കൃത്യമായ വ്യായാമം ഇല്ലാത്തതിന്റെ കാരണം കൊണ്ട് മുട്ട് വേദന വരാം. പ്രായം കൂടുമ്പോൾ നമ്മുടെ ശരീരത്തിൽ ജലാംശം കുറഞ്ഞുവരുന്നു. കോശങ്ങൾ നശിച്ചു പോകുന്നു. ഈ സമയത്ത് വ്യായാമമില്ലായ്മ കാൽസ്യം കുറവ് സംഭവിക്കുമ്പോൾ നല്ല രീതിയിലുള്ള മുട്ടുവേദന വരാം. കൂടുതൽ അറിയുവാൻ വീഡിയോ കാണൂ. Video credit : beauty life with sabeena