ആവണക്കെണ്ണയെ കുറിച്ച് കേട്ടിട്ടില്ലാത്തവർ വളരെ കുറവായിരിക്കും. നിരവധി ആരോഗ്യ ഗുണങ്ങൾ ആവണക്കെണ്ണയിൽ അടങ്ങിയിട്ടുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആരോഗ്യ സംരക്ഷണത്തിന് ആണെങ്കിലും സൗന്ദര്യ സംരക്ഷണത്തിന് ആണെങ്കിലും വളരെ കാലം മുൻപ് തന്നെ ഉപയോഗിച്ചുവരുന്ന ഒന്നാണ് ആവണക്കെണ്ണ. കഷണ്ടി മുടി കൊഴിച്ചിൽ. അതുപോലെ തന്നെ ചർമത്തിൽ ഉണ്ടാകുന്ന ചുളിവുകൾ അണ്ഡശയ മുഴകൾ അതുപോലെതന്നെ മലബന്ധം പൈൽസ് ആസ്മ ആർത്രൈറ്റിസ് എന്നിവ സുഖപ്പെടുത്താൻ കഴിയുന്ന ആവണക്കെണ്ണ.
ആയുർവേദ ഔഷധങ്ങളിലെ ഒരു അത്ഭുത ചേരുവ ആയാണ് കണക്കാക്കപ്പെടുന്നത്. ബാഹ്യമായി പ്രയോഗിക്കുമ്പോൾ ഇത് ശരീരത്തെ തണുപ്പിക്കുന്നു. വീക്കം അണുബാധ വാതം ഫംഗസ് വൈറസ് ബാധ അലർജി വേദനകൾ എന്നിവ തടയാനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും പ്രസവം വളരെ എളുപ്പമാക്കാനും യുവത്വം തുളുമ്പുന്ന ചർമം നിലനിർത്താനുള്ള ഏറ്റവും ഉത്തമമായ പരിഹാരമാർഗമായി ആയുർവേദ ഔഷധങ്ങളിൽ ശുദ്ധമായ ആവണക്കെണ്ണ ഉപയോഗിക്കുന്നു.
മുഖത്ത് ഉണ്ടാകുന്ന കറുപ്പ് കളയാനായി രാത്രിയിലും രാവിലെയും ആവണക്കെണ്ണ പുരട്ടി 20 പ്രാവശ്യം തിരുമുഖ ദേഹത്തു എവിടെയെങ്കിലും വൃണം ഉണ്ടെങ്കിൽ അവിടെ ആവണക്കെണ്ണ പുരട്ടുക. കൊച്ചുകുട്ടികളുടെ പൊക്കിൾ ഉണങ്ങാൻ താമസിക്കുകയാണെങ്കിൽ അവിടെ ആവണക്കെണ്ണ പുരട്ടുക. അതുപോലെതന്നെ മുലപ്പാൽ ഉണ്ടാക്കാനും ആവണക്കെണ്ണ പുരട്ടിയാൽ മതി. കണ്ണ് ചുവയ്ക്കുകയും കടിക്കുകയും ചെയ്യുമ്പോൾ ആവണക്കെണ്ണ ഒരു തുള്ളി കണ്ണിൽ ഒഴിക്കുക.
കൊച്ചുകുട്ടികൾക്ക് മുടി ശരിയായ രീതിയിൽ കിളിർക്കാതിരുന്നാൽ ആഴ്ചയിൽ രണ്ട് പ്രാവശ്യം രാത്രിയിൽ ആവണക്കെണ്ണ പുരട്ടുക. കാലത്ത് എണ്ണ കഴുകിക്കളയുക. കുറേ ദിവസം കഴിയുമ്പോൾ മുടി ശരിയായി വരും. അത് കഴിഞ്ഞ് രണ്ടാഴ്ച കൂടുമ്പോൾ ഇങ്ങനെ ചെയ്യാവുന്നതാണ്. കണ്ണിന്റെ പുരകത്തിൽ ആവണക്കെണ്ണ ഉറങ്ങുന്നതിനു മുൻപ് ആഴ്ചയിൽ മൂന്ന് പ്രാവശ്യം പുരട്ടിയാൽ നന്നായി വളരുന്നതാണ്. ഒരു കുപ്പി ആവണക്കെണ്ണ എല്ലാ വീടുകളിലും കരുതിയിരിക്കണം. ഒരു മുറിവോ ചതവോ തൊലി പോവുകയും ചെയ്താൽ ആവണക്കെണ്ണയിൽ ഒരു തൂവൽ മുക്കി അതുകൊണ്ട് കുറച്ച് എണ്ണ അവിടെ പുരട്ടിയാൽ മതിയാകും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : EasyHealth