പലപ്പോഴും പ്രായമാക്കുമ്പോൾ മുതിർന്നവർ നേരിടുന്ന പ്രധാന പ്രശ്നമാണ് ബല കുറവ് ഉന്മേഷം ഇല്ലായ്മ കാഴ്ചമങ്ങുന്നത് മുടി നരക്കുന്നത് തുടങ്ങിയ പ്രശ്നങ്ങൾ. ഇത്തരം പ്രശ്നങ്ങൾ ഇനി വളരെ വേഗം മാറ്റിയെടുക്കാം. അതിനു സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിൽ സഹായിക്കുന്ന പ്രധാന ഒരു വസ്തുവാണ് കരിചീരകം. മരണം ഒഴികെയുള്ള മറ്റെല്ലാ അസുഖങ്ങൾക്കും കരിഞ്ചീരകത്തിൽ പ്രതിവിധിയുണ്ട് എന്ന കാര്യം 1400 വർഷം മുൻപ് തന്നെ പറഞ്ഞിട്ടുള്ള കാര്യമാണ്. അതുകൊണ്ടുതന്നെ മറ്റു സീടുകളെ അപേക്ഷിച്ചു കരി ജീരകത്തിൽ ആരോഗ്യ ഗുണങ്ങൾ ഏറെയാണ്.
ഇത് ലോകവും ശാസ്ത്രവും അംഗീകരിച്ചിട്ടുള്ള ഒരു കാര്യം കൂടിയാണ്. എന്നാൽ നമ്മളിൽ പലർക്കും ഈ അടുത്തകാലത്താണ് കരിംജീരകത്തെപ്പറ്റി അറിവ് കിട്ടിയിട്ടുള്ളത്. പ്രത്യേകിച്ച് വൈറസ് രോഗങ്ങൾ പടർന്നുപിടിക്കുന്ന ഈ കാലഘട്ടത്തിൽ കരിഞ്ചീരകത്തിൽ ഇത്രയും വാർത്ത പ്രാധാന്യം ലഭിക്കാനുള്ള കാരണം ഇതിൽ അടങ്ങിയിട്ടുള്ള ആന്റി ഇൻഫ്ലമറ്ററി പ്രോപ്പർട്ടി തന്നെയാണ്. ഇത് ഇൻഫ്ലമേഷൻ തടയാൻ സഹായിക്കുന്നുണ്ട്. കരിചീരകത്തിൽ അടങ്ങിയിട്ടുള്ള തൈമോ പിനോൾ എന്ന പദാർത്ഥമാണ് ഇതിനുവേണ്ടി സഹായിക്കുന്നത്. അതുകൊണ്ടുതന്നെ ഇവ വിവിധ തരത്തിലുള്ള ജലദോഷം നീർക്കെട്ട് ശ്വാസകോശ രോഗങ്ങൾ അതുപോലെ തന്നെ ബ്രോൻകൈറ്റിസ് ചുമ എന്നിവക്കെല്ലാം തന്നെ ഉപയോഗപ്രദമാണ്.
കരിഞ്ചീരകത്തിൽ അടങ്ങിയിട്ടുള്ള ഈ ഗുണങ്ങൾ പുതിയ തലമുറയ്ക്ക് അത്ര പരിചിതമായ ഒന്നല്ലാ എങ്കിലും പഴയ തലമുറയ്ക്ക് ഇത് വളരെ ആശ്വാസം നൽകുന്ന ഒന്നാണ്. പ്രത്യേകിച്ച് ചെറിയ കുട്ടികൾക്ക് ജലദോഷം വരുമ്പോൾ അവർക്ക് കരിംജീരകം ചൂടാക്കി കിഴി കെട്ടി മൂക്കിൽ മണപ്പിച്ചു കൊടുക്കാറുണ്ട്. ശ്വാസ കോശവുമായി ബന്ധപ്പെട്ട് പല പ്രശ്നങ്ങളും മാറ്റിയെടുക്കാനും ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. ഇത് നമ്മുടെ പ്രതിരോധശേഷി വളരെയേറെ വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. അതായത് കരിംജീരകത്തിന്റെ ആന്റി ഇൻഫ്ലമെറ്ററി പ്രോപ്പർട്ടി അതുപോലെതന്നെ ആന്റി ഓക്സിഡന്റ് പ്രോപ്പർട്ടി ഇവയാണ് നമ്മുടെ ശരീരത്തിലെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നത്.
ഇന്ന് ആയുർവേദത്തിൽ ആസ്മ അലർജി കഫക്കെട്ട് തുടങ്ങിയ രോഗങ്ങൾക്ക് കരിജീരകം മരുന്നായി ഉപയോഗിക്കുന്നുണ്ട്. ഇന്ന് ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് പ്രധാനപ്പെട്ട കാരണം ഉയർന്ന കൊളസ്ട്രോൾ ലെവൽ തന്നെയാണ്. അതായത് ഉയർന്ന ചീത്ത കൊളസ്ട്രോൾ. എന്നാൽ കരിഞ്ചീരകം ചീത്ത കൊളസ്ട്രോൾ നശിപ്പിക്കാനും അതുപോലെതന്നെ നല്ല കൊളസ്ട്രോൾ വർധിപ്പിക്കാൻ സഹായിക്കുന്നുണ്ട്. ഇത് ഒരു പരിധിവരെ ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു. അതുപോലെതന്നെ ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാനും ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. പ്രമേഹ രോഗികൾക്ക് അവരുടെ ഉയർന്ന ഷുഗർ ലെവൽ കുറയ്ക്കാൻ കരിജീരകം സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : beauty life with sabeena