വെളുപ്പിന് ഈ സമയത്ത് ഉണർന്നാൽ ഉള്ള ഗുണങ്ങൾ… ബ്രഹ്മ മുഹൂർത്തത്തിൽ ഉണരുന്നവർക്ക് സംഭവിക്കുന്നത്…

ജീവിതത്തിൽ ഒരുപാട് ആചാരങ്ങളും അനുഷ്ഠാനങ്ങളും നാം പിന്തുടർന്ന് പോകുന്നുണ്ട്. വെളുപ്പിന് എഴുന്നേറ്റാൽ ഗുണങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. പണ്ടുമുതൽ തന്നെ നമ്മുടെ പൂർവികന്മാർ പറഞ്ഞുവരുന്ന ഒന്നുകൂടിയാണ് ഇത്. പുരാണങ്ങൾ പരിശോധിക്കുകയാണ് എങ്കിൽ. ഉറക്കത്തിന് വളരെയധികം പ്രാധാന്യം നൽകപ്പെട്ടിട്ടുണ്ട്. പുരാണങ്ങൾ അനുസരിച്ച് ഉറക്കത്തിന്റെ ദേവതയാണ് നിദ്ര ദേവി. നിദ്ര ദേവതയുടെ അനുഗ്രഹത്താൽ ആണ് നല്ല ഉറക്കം ലഭിക്കുന്നത്. അതുകൊണ്ടുതന്നെ ഈശ്വരാനുഗ്രഹം നല്ല ഉറക്കത്തിന് മൂല കാരണം തന്നെയാണ്.

എന്നാൽ ഈ കാര്യം അമിതമായാൽ ദോഷവും ചെയ്യുന്നു. അധികമായാൽ ആരോഗ്യപരമായ പ്രശ്നങ്ങൾ വന്ന് ചേരുന്നതാണ്. ശാരീരിക പരമായി മാനസിക പരമായും പ്രശ്നങ്ങൾ ജീവിതത്തിൽ അമിതമായി അല്ലെങ്കിൽ അല്പം ഉറങ്ങുന്നത് വഴി വന്നു ചേരുന്നതാണ്. സൂര്യാസ്തമനത്തിനുശേഷം ഉറങ്ങുകയും സൂര്യോദയത്തിനു മുൻപായി ഉണരുകയും ചെയ്യണമെന്നാണ് പറയുന്നത്. ഇതാണ് നമ്മൾ എല്ലാവരുടെയും ആരോഗ്യത്തിനും വളരെ നല്ലത്. അല്ലാത്തപക്ഷം വളരെ പെട്ടെന്ന് വാർദ്ധക്യം സംഭവിക്കുന്നതാണ്. പുരാണങ്ങളിൽ ബ്രഹ്മ മുഹൂർത്തത്തിന് വലിയ പ്രാധാന്യം തന്നെയാണ് നൽകപ്പെടുന്നത്.

ഈ സമയം ഏതാണ് എന്നും ഈ സമയത്തിന്റെ പ്രത്യേകതകളെക്കുറിച്ചും ഈ സമയം അറിയാതെ ഉണരുന്നതിന്റെ സൂചനകളെ കുറിച്ചും ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നുണ്ട്. ഒരു ദിവസത്തിൽ 8 പ്രഹരങ്ങളാണ് ഉണ്ടാകുന്നത്. ഇത് പുരാണങ്ങളിൽ പറയുന്ന കാര്യമാണ്. ഇതിൽ നാലെണ്ണം പകലും നാലെണ്ണം രാത്രിയുമാണ്. ഇതിൽ രാത്രി പ്രധാനമായും ഉറക്കവുമായി ബന്ധപ്പെട്ട് പറയുന്ന സമയം രണ്ടാമത്തെ പ്രഹരമാണ്. ഇത് രാത്രി 9 മുതൽ 12 വരെയാണ്. ഈ സമയം ഉറങ്ങുന്നതാണ് ഏറ്റവും ഉത്തമം.

ഈ സമയം ഉറങ്ങുന്നത് വഴി അനേകം ദിവസം ആവശ്യമായ വിശ്രമം ലഭിക്കുന്നതാണ്. കൃത്യമായി പറഞ്ഞാൽ രാത്രി 10ന് മുൻപായി കിടക്കാൻ ശ്രദ്ധിക്കുക. ഇങ്ങനെ ഉറങ്ങുന്നത് ആണ് ഏറ്റവും നല്ലത്. എന്നാൽ ഇതിനു സാധിക്കാത്തവർ രാത്രി 12 മണിക്ക് മുൻപായി ഉറങ്ങാൻ ശ്രദ്ധിക്കേണ്ടത് ആണ്. രാത്രിയുടെ അവസാനം പ്രഹരമാണ് വെളുപ്പിനെ മൂന്നു മുതൽ അഞ്ചു വരെയുള്ള സമയം ഇത് ഉറക്കം ഉണരാൻ ഉത്തമമായ സമയമാണ്. ഇത് ഗ്രന്ഥങ്ങൾ പറയുന്നുണ്ട്. ഈ സമയത്ത് ഉണരുന്നവർക്ക് സ്വയം ഈശ്വര ശക്തികൾ അമൃത് നൽകി ആരോഗ്യവന്മാരാക്കും എന്നും വിശ്വാസം ഉണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : ക്ഷേത്ര പുരാണം

Leave a Reply

Your email address will not be published. Required fields are marked *