റാഗിയുടെ ഗുണങ്ങൾ അറിഞ്ഞാൽ ഇനി മരുന്നുകൾ ഒഴിവാക്കാം..!! ഈ കാര്യം ഇനിയെങ്കിലും അറിയൂ…

ആരോഗ്യം എല്ലാവരും ശ്രദ്ധിക്കുന്ന ഒന്നാണ്. നല്ല ആരോഗ്യമായി ജീവിതത്തിന് വേണ്ടി എത്രമാത്രം പണം ചെലവാക്കാനും എല്ലാവരും തയ്യാറാണ്. പോഷക സമൃദ്ധമായ ആഹാരമാണ് നമ്മുടെ ആരോഗ്യപ്രദമായ ജീവിതത്തിന് മുഖമുദ്ര എന്ന് പറയാവുന്നതാണ്. ഇത്തരത്തിൽ ആരോഗ്യപ്രദമായ ജീവിത ശൈലിയുടെ ഭാഗമായി നിത്യവും കഴിക്കാവുന്ന ഒരു ഫുഡ് തന്നെയാണ് റാഗി അതുപോലെതന്നെ റാഗി ഉപയോഗിച്ചുള്ള വിഭാഗങ്ങളും എന്ന് യാതൊരു സംശയവും ഇല്ലാതെ തന്നെ പറയാവുന്നതാണ്.

മുത്താറി കൂവരക്ക് കഞ്ഞി പുല്ല് എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന റാഗി ഏറ്റവും ആരോഗ്യപ്രദമായ ധന്യങ്ങളിൽ പ്രധാനിയായ ഒന്നുതന്നെയാണ്. കുട്ടികൾക്ക് കുറുക്ക് മറ്റും ഉണ്ടാക്കാനായി റാഗി കൂടുതൽ ഉപയോഗിക്കാറുണ്ട് എങ്കിലും. മലയാളികളുടെ ഭക്ഷണരീതിയിൽ റാഗി അത്ര ഉപയോഗിക്കാറില്ല എന്നതാണ് വാസ്തവം. എന്നാൽ ഇതിന്റെ അത്ഭുതകരമായ ഗുണങ്ങൾ അറിഞ്ഞാൽ എല്ലാവരും തന്നെ ഈ ദാന്യത്തെ പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.


പ്രമേഹ രോഗികൾക്കും അമിത കൊളസ്ട്രോൾ ഉള്ളവർക്കും അതുപോലെതന്നെ പോണ്ണ തടി കുടവയർ എന്നിവ ഉള്ളവർക്കും കൊച്ചു കുട്ടികൾക്ക് പോലും സുരക്ഷിതമായി കഴിക്കാൻ കഴിയുന്ന നിരവധി പോഷക ഔഷധഗുണങ്ങൾ കൊണ്ട് സമ്പുഷ്ടമായ റാഗി നിത്യവും ഭക്ഷണത്തിന്റെ ഭാഗമാകുന്നത് വഴി ലഭിക്കുന്ന അതിശയകരമായ ഗുണങ്ങളെ കുറിച്ചും. ഇത് മടുപ്പ് ഇല്ലാതെ എങ്ങനെ കഴിക്കാം എന്നതിനെപ്പറ്റി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ഇതിന്റെ പ്രധാനപ്പെട്ട ഉപയോഗമാണ്. പാലു ഉപയോഗിക്കാത്തവർക്ക് അതുപോലെ തന്നെ വെജിറ്റേറിയനായ ആളുകൾക്കും പ്രോട്ടീനും കാൽസ്യവും ലഭിക്കാൻ കഴിക്കാവുന്ന ഏറ്റവും നല്ല മാംസ്യ രഹിത വിഭവമാണ് റാഗി. കൂടാതെ മറ്റ് അനജ ആഹാരങ്ങളിൽ ഇല്ലാത്ത അമിനോ ആസിഡുകൾ ഇതിൽ അടങ്ങിയിട്ടുണ്ട്. മാത്രമല്ല അയൻ അഥവാ ഇരുമ്പ് റാഗിയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അനീമിയ അതുപോലെതന്നെ ഹീമോഗ്ലോബിൻ കുറവ് ഉള്ളവർക്ക് ഇത് പരിഹരിക്കാൻ ഇത് വളരെയധികം സഹായിക്കുന്നുണ്ട്. ഇത് വിളർച്ച മാറ്റാനും സഹായിക്കുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : beauty life with sabeena

Leave a Reply

Your email address will not be published. Required fields are marked *