ഏത്തപ്പഴം കഴിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. പ്രത്യേകിച്ച് മലയാളികളുടെ ഭക്ഷണ ശീലത്തിൽ ഏത്തപ്പഴം ഇല്ലാതിരിക്കില്ല എന്ന് തന്നെ പറയാം. ഇത്തരത്തിലുള്ള ഏത്തപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങളെപ്പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിന്റെ സവിശേഷ ഗുണങ്ങൾ ഒരുപാട് ആണ്. ഇതിനെക്കുറിച്ച് നമുക്ക് അറിയുന്നതും അറിയാത്തതുമായ നിരവധി കാര്യങ്ങൾ ഉണ്ട്.
ദിവസവും ഏത്തപ്പഴം കഴിച്ചാൽ പിന്നീട് വൈദ്യന്റെ ആവശ്യമില്ല എന്ന് ആണ് പണ്ടുള്ളവർ പറയാറ്. ധാരാളം ആന്റി ഓക്സിഡന്റുകളും ഫൈബറുകളും മറ്റേ അനവധി പോഷക ഘട്ടങ്ങളും അടങ്ങിയിട്ടുള്ള ഒന്നാണ് ഏത്തപ്പഴം. പച്ച ഏത്തക്കായിയെക്കാൾ കുറച്ചു പഴുത്തത് ആണ് ഏറ്റവും നല്ലത്. ഇതിൽ ആണ് കൂടുതലായി പോഷക ഗുണങ്ങൾ അടങ്ങിയിട്ടുള്ളത്. പ്രതിരോധശേഷി കൂട്ടാനും രക്തസമ്മർദ്ദം കുറയ്ക്കാനും ഏത്തപ്പഴത്തിൽ അടങ്ങിയിട്ടുള്ള ഘടകങ്ങൾ സഹായിക്കുന്നുണ്ട്.
ദിവസേന ഏത്തപ്പഴം കഴിക്കുന്നവർക്ക് അൾസർ പോലുള്ള അസുഖങ്ങൾ വരുന്നത് വളരെ കുറവാണ്. പഴുത്തും പുഴുങ്ങിയും നെയ് ചേർത്ത് വേവിച്ചും പഴമുറുക്ക് ആക്കിയുമെല്ലാം ഇത് ഉപയോഗിക്കുന്നത്. ഇത് ആരോഗ്യത്തിന് മികച്ച ഫലം നൽകുന്നുണ്ട്. കറുത്ത തൊലിയോടെ ഉള്ള ഏത്തപ്പഴം ശരീരത്തിലെ പ്രതിരോധശേഷി നൽകുന്ന ഒന്നാണ്. ഇതിൽ ധാരാളം വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്.
തടി കുറയ്ക്കാനായി ശ്രമിക്കുന്നവർക്ക് അധികം പാകം ആകാത്ത ഇടത്തരം പഴുപ്പുള്ള ഏത്തപ്പഴമാണ് നല്ലത്. ഇതിൽ വൈറ്റമിൻ ബി സിക്സ് ധാരാളമായി അടങ്ങിയിട്ടുണ്ട്. ടൈപ്പ് ടു പ്രമേഹം വരുന്നത് തടയാൻ ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. രക്തത്തിലേക്ക് ഗ്ളൂക്കോസ് പതുക്കെ മാത്രമാണ് കടത്തിവിടുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Easy Tips 4 U