മലയാളികളുടെ ഭക്ഷണത്തിലെ ഒരു സാന്നിധ്യം തന്നെയാണ് കേരറ്റ്. ഒരു പച്ചക്കറിയായ ഇത് നിരവധി വിഭവങ്ങൾ തയ്യാറാക്കാൻ ഉപയോഗിക്കുന്നുണ്ട്. ഇത് ഒരു കിഴങ്ങ് വർഗ്ഗമാണെന്ന് നിങ്ങൾക്ക് എല്ലാവർക്കും അറിയാമല്ലോ. ഇത് എല്ലാവർക്കും വളരെ ഇഷ്ടപ്പെട്ട പച്ചക്കറി കൂടിയാണ്. കരോട്ടിനാണ് കാരറ്റിൽ ഏറ്റവും കൂടുതൽ കാണാൻ കഴിയുക. ഇത് ശരീരത്തിൽ ജീവകം എ ആയി മാറ്റപ്പെടുന്നു. കൂടാതെ ജീവകം ബി ജീവകം സി എന്നിവയും കാരറ്റിൽ അടങ്ങിയിട്ടുണ്ട്. കുട്ടികൾക്കും പ്രായം ചെന്നവർക്കും ശരീര വളർച്ചക്കും.
അതുപോലെ തന്നെ ബുദ്ധി വികാസത്തിനും കേരറ്റ് വളരെയേറെ സഹായിക്കുന്ന ഒന്നാണ്. ഇത് ദിവസവും കഴിക്കുകയാണെങ്കിൽ പല അസുഖങ്ങളും മാറ്റിയെടുക്കാനും സാധിക്കുന്നതാണ്. ഇതിൽ അയൻ സൾഫർ എന്നിവ അടങ്ങിയതിനാൽ രക്തക്കുറവ് പ്രശ്നങ്ങൾ മാറ്റിയെടുക്കാനും ഇത് സഹായിക്കുന്നുണ്ട്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് കേരറ്റിനെ കുറിച്ചാണ്. ഇതിന്റെ വിവിധ തരത്തിലുള്ള ഔഷധ ഉപയോഗങ്ങളെ കുറിച്ചും.
അതുപോലെ തന്നെ കേരറ്റ് എങ്ങനെ കൃഷി ചെയ്യാം എന്നതിനെക്കുറിച്ചും താഴെപ്പറയുന്നുണ്ട്. ഭഷണ വസ്തുക്കളിൽ നിറം നൽകാൻ ഉപയോഗിക്കുന്ന കേരറ്റിന്റെ ഔഷധവീര്യം വളരെയേറെ മികവുറ്റതാണ്. ചർമ്മ സംരക്ഷണത്തിന് പാലിൽ അരച്ച് ചേർത്ത പച്ചകാരറ്റ് ഔഷധമായി ഉപയോഗിക്കുന്നുണ്ട്. കൂടാതെ ചൊറി ചിരങ് എന്നിവ വന്ന ശരീര ഭാഗത്ത് കാരറ്റ് പാലിൽ അരച്ച് പുരട്ടുന്നത് വളരെയേറെ സഹായകരമാണ്. അതുപോലെതന്നെ പൊള്ളലേറ്റ് ഭാഗത്ത് ഇതുപോലെ പുരട്ടുന്നത് വളരെ നല്ലതാണ്.
അതുപോലെതന്നെ വായു പ്രശ്നങ്ങൾ മാറ്റിയെടുക്കാനും ഇത് സഹായിക്കുന്നു. മലബന്ധം പോലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ ദിവസവും ഒന്ന് രണ്ട് പച്ച കാരറ്റ് കഴിക്കുന്നത് ഗുണകരമാണ്. അതുപോലെതന്നെ പച്ച കാരറ്റ് ചവച്ചു തിന്നുന്നത് പല്ലുകൾ ശുചിയാക്കാൻ വളരെയേറെ എളുപ്പമുള്ള ഒരു മാർഗം കൂടിയാണ്. ഇത് ഹൃദ്രോഗത്തിന് വളരെയേറെ സഹായകരമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.