പണ്ടുകാലങ്ങളിൽ ഒട്ടുമിക്ക വീടുകളിലും പേര് കേട്ട തറവാടുകളിലും തുളസി യും അതുപോലെതന്നെ തുളസി തറയും കാണാതിരിക്കില്ല. നിരവധി ആരോഗ്യ ഗുണങ്ങൾ ആണ് തുളസിയിൽ അടങ്ങിയിട്ടുള്ളത്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മിക്ക വീടുകളിലും കാണാൻ സാധിക്കുന്ന ചെടിയാണ് തുളസി. മതപരമായ അനുഷ്ഠാനങ്ങൾക്ക് മാത്രമല്ല മറ്റു പല രോഗങ്ങൾക്കുള്ള നല്ല മരുന്ന് കൂടിയാണ് തുളസി. തുളസിക്ക് കൊതുകിനെ അകറ്റാനുള്ള ശേഷിയുണ്ട്.
വീടിന് ചുറ്റും തുളസി ചെടികൾ ധാരാളമായി വളർത്തുകയാണ് എങ്കിൽ കൊതുക് ശല്യം കുറയാനും സഹായിക്കുന്ന ഒന്നാണ് ഇത്. വർഷക്കാലങ്ങളിൽ ഉണ്ടാകുന്ന മലേറിയ ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കാനും ഇത് വളരെ സഹായിക്കുന്നുണ്ട്. തുളസി പനി കുറയ്ക്കാനുള്ള ഒരു വിശിഷ്ട ഔഷധം കൂടിയാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് ഈ ചെടിയെ കുറിച്ചാണ്. ഇത് എങ്ങനെ നട്ട് വളർത്താം എന്നതിനെക്കുറിച്ച്. അതുപോലെതന്നെ ഇതിന്റെ പരിപാലന രീതിയെ കുറിച്ചും.
തുളസിയുടെ ഔഷധഗുണങ്ങൾ എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. തുളസി എത്ര നല്ലപോലെ നോക്കിയാലും വേണ്ടവിധത്തിൽ വളരാത്തത് ആയിരിക്കും പലരുടെയും പ്രധാന പ്രശ്നം. തുളസിക്ക് സൂര്യപ്രകാശം വളരെ ആവശ്യമാണ് എങ്കിലും നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന രീതിയിൽ ഇത് നടരുത്. അതുപോലെതന്നെ ധാരാളം വെള്ളവും തുളസി വളരാൻ ആവശ്യമാണ്. ജലാംശം നിലനിർത്തുന്ന തരത്തിലുള്ള മണ്ണ് ആണ് ഇതിന്റെ വളർച്ചയ്ക്ക് നല്ലത്.
തുളസിയിൽ ഔഷധഗുണങ്ങൾ ഉള്ളതുകൊണ്ട് ഇതിൽ കീടനാശിനി ഒരിക്കലും തെളിക്കരുത്. ഇത് വിശ്വാസത്തിന്റെ ഭാഗം കൂടിയാണ്. വളരെയധികം രോഗങ്ങൾക്ക് പ്രതിവിധിയായി കൃഷ്ണ തുളസി ഉപയോഗിക്കുന്നുണ്ട്. ജലദോഷത്തിന് പനിക്കും ചുമയ്ക്കും തുളസി കാപ്പി വളരെയേറെ പ്രസക്തി നേടിയിട്ടുള്ളതാണ്. വാദം ആസ്മ ശർദി വ്രണങ്ങൾ തുടങ്ങിയവയ്ക്ക് പ്രതിവിധിയായി തുളസി ഉപയോഗിക്കുന്നുണ്ട്. മഞ്ഞപ്പിത്തം മലേറിയ വയറു കടി തുടങ്ങിയ രോഗങ്ങൾ ശമിപ്പിക്കാൻ ഇത് സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.